സുചിത്ര കൂടുതല്‍ സുന്ദരിയായി.. തിരക്കിനിടയിലൂടെ കല്ല്യാണം കഴിച്ചു പോയപോക്ക.. കണ്ടില്ലേ …..

ഒരു കാലത്ത് മലയാളത്തില്‍ മുന്‍പന്തിയില്‍ നിന്ന് നായികയായിരുന്നു സുചിത്ര മുരളി. നല്ല തിരക്കില്‍ നിന്നാണ് വന്ന വിവാഹത്തില്‍ കയറിപിടിച്ചതും കളം കാലിയാക്കിയതും ഇപ്പോള്‍ സിനിമയില്‍ ഇല്ലെങ്കിലും ഉള്ള സമയത്ത് മികച്ച പ്രകടനങ്ങളായിരുന്നു സുചിത്ര കാഴ്ചവെച്ചിരുന്നത്. കുടുബവുമായി അമേരിക്കയിലാണ് ഇപ്പോള്‍ താമസം. ബാലതാരമായി തുടക്കം കുറിച്ച് അമ്പതിലേറെ ചലചിത്രങ്ങളില്‍ നടി വേഷമിട്ടിട്ടുണ്ട്. ആരും കൊതിക്കുന്ന രീതിയിലാണ് സിനിമ അരങ്ങേറ്റം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലാണ് സുചിത്ര ആദ്യ നായികയായി തുടങ്ങിയത്. പിന്നീട് ഒരുപാട് താരങ്ങളുടെ നായികയായി അഭിനയിക്കാന്‍ സുചിത്രയ്ക്ക് ഭാഗ്യം ലഭിച്ചു. സിനിമ താരങ്ങളുടെ സ്വകാര്യ ജീവിതം അറിയാന്‍ എന്നും ആരാധകര്‍ക്ക് ഇഷ്ടമാണ്, നടി സുചിത്ര മോഹന്‍ലാലിന്റെ ഭാര്യയാണെന്ന് വരെ ഗോസിപ്പുകള്‍ ആ കാലത്ത് ഇറങ്ങിയിരുന്നു. അതിന്റെ പ്രധാന കാരണം പേരിലെ സാമ്യമായിരുന്നു ഇടയ്ക്ക് തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് ആരാധകരെ കൈയിലെടുക്കാറുണ്ട്.
അഭിമന്യു, മൂക്കില്ലാരാജ്യത്ത്, കടിഞ്ഞൂല്കല്ല്യാണം, കാശ്മീരം, കാസര്‍ഗോഡ് കാദര്‍ഭായ് തുടങ്ങിയ സിനിമകളില്‍ സുചിത്ര അഭിനയിച്ചിട്ടുണ്ട്. അമേരിക്കയില്‍ സ്ഥിര താമസക്കാരനായ മുരളിയെയാണ് നടി വിവാഹം കഴിച്ചത്. താരത്തിന് നേഹ എന്ന മകളുണ്ട്. വളരെ സന്തോഷത്തോടെ സുഖമായി എന്നും മുന്നോട്ടുപോകാന്‍ സുചിത്രക്കു കഴിയട്ടെ. FC