ഷാജി കൈലാസിന്റെ അമ്മ നടി ആനിയുടെ അമ്മായി അമ്മ ജാനകി വിടവാങ്ങി, ഷൂട്ടിങ്ങ് നിര്‍ത്തി……

സംവിധായകനും, നടനുമായ ഷാജി കൈലാസിന്റ ‘അമ്മ ജാനകി എസ് നായര്‍ അന്തരിച്ചു അമ്മക്ക് 88 വയസ്സായിരുന്നു,.വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്ക്കാരം അന്ന് തന്നെ വൈകിട്ട് തൈക്കാട് ശാന്തി കവാടത്തില്‍.നടന്നു, പരേതനായ ശിവരാമന് നായരാണ് ഭര്‍ത്താവ്, കുറച്ചു ദിവസമായി ഇവര്‍ അസുഖബാധിതയായിരുന്നു.
കാപ്പ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് ഷാജി കൈലാസ് അമ്മയുടെ മരണവിവരം അറിയുന്നത്. ഉടന്‍ തന്നെ ഷൂട്ടിങ് നിര്‍ത്തിവച്ച് ഷാജി കൈലാസും താരങ്ങളും അണിയറ പ്രവര്‍ത്തകരും കുറവന്‍കോണത്തെ വീട്ടിലേക്കെത്തി. ജാനകിയമ്മയുടെ നിര്യാണത്തില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
സിനിമാ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഷാജി കൈലാസിനെ കൂടാതെ , കൃഷ്ണകുമാര്‍ എന്ന റോയ്, ശാന്തി ജയശങ്കര്‍. എന്നിവരാണ് മക്കള്‍ മരുമക്കള്‍: സിനിമാനടിയും അവതാരികയുമായ ആനി എന്ന ചിത്ര ഷാജി, രതീഷ്, പരേതനായ ജയശങ്കര്‍, ആദരാഞ്ജലികളോടെ FC