ഒരേ സാരിയില്‍ തിളങ്ങി നമ്മുടെ ഇഷ്ട്ട നായികമാര്‍ കേരളത്തിന്റെ നന്മ
സിനിമകള്‍ക്കപ്പുറം താരങ്ങള്‍ ജീവിതത്തിലും കാത്ത് സൂക്ഷിക്കുന്ന സൗഹൃദത്തെ കുറിച്ചും അവരുടെ വിശേഷങ്ങളെ കുറിച്ചുമെല്ലാം അറിയാന്‍ ആരാധകര്‍ക്കെന്നും കൗതുകമാണ്. അതുകൊണ്ട് തന്നെ താരങ്ങളുടെ ഒത്തുകൂടലുകളും ഒന്നിച്ചുള്ള ചിത്രങ്ങളുമൊക്കെ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കാറ്.ഇപ്പോഴിത ഒരു കാലഘട്ടത്തില്‍ തെന്നിന്ത്യന്‍ സിനിമലോകം നെഞ്ചിലേറ്റിയ നായികമാര്‍ ഒന്നിച്ചുനിന്നുള്ള ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കവരുന്നത്.താബു,അമല,ജ്യോതിക,ലിസി, രാധിക ശരത് കുമാര്‍ എന്നിങ്ങനെ മലയാളികള്‍ക്ക് ഏറെ സുപരിചിതമായ മുഖങ്ങള്‍ ചിത്രങ്ങളില്‍ കാണാം.ജ്യോതിക ഒഴികെ എല്ലാവരും കേരള സാരിയാണ് അണിഞ്ഞിരിക്കുന്നത്.ആരാധകര്‍ ചിത്രങ്ങള്‍ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു.FC