മാളികപ്പുറത്തിന്റെ അമ്മയായത് നടി ആല്‍ഫി… താരസുന്ദരി ഉണ്ണിമുകുന്ദനൊപ്പം…..
ഇത്ര വലിയ ഹിറ്റാകുമെന്ന് ആരും കരുതിയതല്ല സൂപ്പര്‍ ഹിറ്റായി പടം മുന്നേറുന്നു ഉണ്ണിമുകുന്ദന് സൂപ്പര്‍ ഹീറോ ആയിരിക്കുന്നു അതിലഭിനയിച്ച ബാലതാരങ്ങള്‍ തങ്ങളുടെ റോള്‍ മനോഹരമാക്കിയിരിക്കുന്നു നല്ല സിനിമാ പ്രേമികളെ കണ്ണീരിലാഴ്ത്തിയിരിക്കുന്നു, കല്ലുവിന്റെ അമ്മയായി അഭിനയിച്ച നടി ആല്‍ഫി പറയുന്നത്..
മാളികപ്പുറം എന്ന ചിത്രത്തില്‍ കല്ലു എന്ന കുട്ടിയുടെ അമ്മയായിട്ടാണ് അഭിനയിച്ചത്. എന്റെ ചേച്ചിക്ക് രണ്ടു കുട്ടികളുണ്ട്. അവര്‍ ഒന്നര വയസ്സ് വ്യത്യാസത്തില്‍ ആണ് ഉണ്ടായത് അതുകൊണ്ട് അവരെ നോക്കേണ്ട ചുമതല എനിക്കും കൂടി ഉണ്ടായിരുന്നു. അവര്‍ മിക്കവാറും ഞങ്ങളുടെ വീട്ടില്‍ തന്നെ ഉണ്ടാകും. പിള്ളേരെ നോക്കി നല്ല ശീലമുണ്ട് അതുകൊണ്ട് അമ്മയായി അഭിനയിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായില്ല. ദേവുവുമായി (ദേവനന്ദ) നല്ല കൂട്ടായിരുന്നു. അമ്മയായി അഭിനയിക്കുന്ന മഹേശ്വരി അമ്മയും നല്ല സൗഹൃദമായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള അടുപ്പം സിനിമയില്‍ അഭിനയിക്കുമ്പോഴും ഗുണം ചെയ്തു.
ദേവു നല്ല ആര്‍ട്ടിസ്റ്റാണ്. ശ്രീപതും നന്നായി അഭിനയിക്കുന്ന കുട്ടിയാണ്. കുട്ടികള്‍ ഇത്ര നന്നായി അഭിനയിക്കുന്നുണ്ടല്ലോ എന്ന് അതിശയത്തോടെ തോന്നാറുണ്ട്. നെഞ്ച് നോവിക്കുന്ന ഒരുപാട് മുഹൂര്‍ത്തങ്ങളുള്ള സീനുകള്‍ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. അതൊക്കെ നന്നായി ചെയ്തു എന്നാണു കിട്ടുന്ന പ്രതികരണങ്ങള്‍. ചെയ്ത വര്‍ക്ക് നന്നായിരുന്നു എന്ന് കേള്‍ക്കുന്നത് സന്തോഷമാണ്. പടവും സൂപ്പര്‍ഹിറ്റായതില്‍ സന്തോഷമുണ്ട്.
സൈജു ചേട്ടന്, രമേഷ് പിഷാരടി ചേട്ടന്, ഉണ്ണി മുകുന്ദന് ചേട്ടന് ഇവരോടൊപ്പമൊക്കെ ആദ്യമായിട്ടാണ് ഒരു സിനിമ ചെയ്യുന്നത്. ഉണ്ണി ചേട്ടനോടൊപ്പം കോംബിനേഷന്‍ ഇല്ല. സൈജുചേട്ടനൊപ്പം ആയിരുന്നു കൂടുതല്‍ കോംബിനേഷന്‍ ആല്‍ഫിക്ക്, ശിക്കാരി ശംഭുവിലൂടെയാണ് മലയാളികള്‍ പരിചിയപ്പെടുന്നത് ആല്‍ഫി പഞ്ഞിക്കാരനെ. സോഫ്റ്റ്വയര് എന്‍ജിനീയറായ ആല്‍ഫി സണ്‍ഡേ ഹോളിഡേ, സിഗ്നേച്ചര്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. FC