പിന്തുണച്ചവരുടെ കൂട്ടത്തില്‍ മോഹന്‍ ലാലും, മമ്മുട്ടിയുമില്ല ഭാവന പറയുന്നു ഭയം കൊണ്ട് ഉപേക്ഷിച്ചു…..

ചില സമയങ്ങള്‍ അങ്ങനെയാണ് തീര്‍ത്തും ഒറ്റപെട്ടു പോകും അത്തരത്തിലൊരവസ്ഥയിലൂടെ കടന്നു വന്ന മലയാളത്തിന്റെ മാലാഖയാണ് ഭാവന, അവരെ പിന്തുണക്കാന്‍ ആദ്യമൊന്നും ആരും എത്തിയില്ല പരാതിയോ പരിഭവമോ കാണിക്കാതെ അവര്‍ വന്ന അവസരങ്ങള്‍ പോലും വേണ്ടെന്ന് വെച്ച് മലയാളത്തില്‍നിന്ന് മാറിനിന്നു, കഴിഞ്ഞ ദിവസമായിരുന്നു നീണ്ട അഞ്ച് വര്‍ഷത്തെ മൗനം വെടിഞ്ഞ് നടി ഭാവന രംഗത്തു വന്നത്. ബര്‍ഖ ദത്തുമായി നടത്തിയ അഭിമുഖത്തിലായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ തന്റെ ജീവിതത്തെ കുറിച്ചും തനിക്ക് അനുഭവിക്കേണ്ടി വന്ന മാനസിക സംഘര്‍ഷങ്ങളെ കുറിച്ചും താരം തുറന്നു പറഞ്ഞത്.
ഒന്നും സംഭവിക്കാത്തതുപോലെ ഇന്ഡസ്ട്രിയിലെത്തി വര്‍ക്ക് ചെയ്യാന്‍ തനിക്ക് ഭയമായിരുന്നെന്നാണ് താരം പറഞ്ഞത്. എന്നാല്‍ നിരവധി താരങ്ങള്‍ തന്നെ സപ്പോര്‍ട്ട് ചെയ്തെന്നും ഭാവന പറഞ്ഞിരുന്നു.നിരവധി പേര് തന്നെ മലയാള സിനിമയിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ടായിരുന്നുവെന്നും തിരികെ വരാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും ഭാവന പറഞ്ഞു.പ്രശ്നങ്ങള്‍ക്ക് മുമ്പ് തന്നെ മലയാളത്തില്‍ എനിക്ക് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷെ എനിക്ക് അവസരം തരാമെന്ന് പറഞ്ഞ് ഒരുപാട് പേര് വിളിച്ചിരുന്നു. ഒരുപാട് പേര് തിരിച്ചുവരാന്‍ എന്നെ നിര്‍ബന്ധിച്ചു.
പൃഥ്വിരാജ്, ജയസൂര്യ, ജിനു എബ്രഹാം, ഷാജി കൈലാസ് തുടങ്ങി നിരവധി പേര് എനിക്ക് അവസരം തരാമെന്ന് പറഞ്ഞിരുന്നു. പക്ഷെ ആ സിനിമകള്‍ എനിക്ക് തിരസ്കരിക്കേണ്ടി വന്നു. എന്റെ മനസ്സമാധാനത്തിനായാണ് അഞ്ച് വര്‍ഷം മലയാള സിനിമയില്‍ നിന്ന് മാറി നിന്നത്. പകരം മറ്റ് ഭാഷകളില്‍ അഭിനയിച്ചു. പക്ഷെ ഇപ്പോള്‍ ഞാന്‍ ചില മലയാളം സിനിമകളുടെ കഥ കേള്‍ക്കുന്നുണ്ട്,’ ഭാവന അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍, തന്നെ പിന്തുണച്ച താരങ്ങളുടെ കൂട്ടത്തില്‍ മലയാളികളുടെ മെഗാസ്റ്റാറുകളായ ‘ബിഗ് എം’സിന്റെ പേര് താരം പറഞ്ഞിരുന്നില്ല. മമ്മൂട്ടിയും മോഹന്‍ലാലും ഭാവനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചതിനെ കുറിച്ച് അവതാരക ബര്‍ഖ ദത്ത് എടുത്ത് ചോദിച്ചിരുന്നുവെങ്കിലും അതിനെ കുറിച്ച് സംസാരിക്കാന്‍ ഭാവന തയ്യാറായില്ല. ഭാവന ഒപ്പം ഞങ്ങളുമുണ്ട് FC