കെ സുരേന്ദ്രന്റെ മകന്റെ കല്ല്യാണത്തിന് മമ്മുട്ടി കോഴിക്കോട്, അനുഗ്രഹിക്കുന്ന രംഗങ്ങള്‍….
വലിയ ആര്‍ഭാടം, സമൂഹത്തിലെ ഉന്നതര്‍, അങ്ങിനെ ആ കല്ല്യാണവും കഴിഞ്ഞു, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകന് ഹരികൃഷ്ണന്റെ വിവാഹത്തില്‍ പങ്കെടുത്ത് നടന് മമ്മൂട്ടിയും, മമ്മൂട്ടിക്കൊപ്പം നിര്‍മ്മാതാവ് ആന്റോ ജോസഫും യൂസഫലിയും വിവാഹത്തില്‍ പങ്കെടുത്തു. ദില്‍നയാണ് ഹരികൃഷ്ണന്റെ വധു. കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.
എം.എ.യൂസഫലിയും വിവാഹത്തില്‍ സാന്നിധ്യമറിയിച്ചു. മമ്മൂട്ടി വിവാഹത്തില്‍ പങ്കെടുത്തതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംവിധായകന് ആന്റോ ജോസഫണ് വധൂവരന്മാര്ക്കൊപ്പം മമ്മുട്ടിയും യൂസഫലിയും തുടങ്ങിയവര്‍ നില്ക്കുന്ന ഫോട്ടോ പങ്കുവെച്ചത് ഒപ്പം കുറിച്ചത് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് ശ്രീ.കെ.സുരേന്ദ്രന്റെയും ശ്രീമതി കെ.ഷീബയുടെയും മകന് ഹരികൃഷ്ണന്റെ വിവാഹച്ചടങ്ങില്‍ പ്രിയങ്കരരായ മമ്മൂക്കയ്ക്കും എം.എ.യൂസഫലിക്കയ്ക്കുമൊപ്പം പങ്കെടുത്തു. ഒട്ടെറ സുഹൃത്തുക്കളെ കാണാനും സൗഹൃദം പങ്കിടാനുമുള്ള അവസരമുണ്ടായി. ഹരികൃഷ്ണനും ദില്‍നയ്ക്കും വിവാഹമംഗളാശംസകള്‍… എന്നാണ്, ഞങ്ങളും നേരുന്നു നവദമ്പതികള്‍ക്ക് മംഗളാശംസകള്‍ FC