മമ്മുട്ടി സുബ്രന് മരിച്ചു, കനത്ത ദുഃഖത്തില്‍ മെഗാസ്റ്റാര്‍ ഇത്ര സ്നേഹിച്ചിരുന്നു അല്ലെ….
ഫാന്‍സ് ക്ലബ് രൂപീകരിക്കും മുമ്പ് മമ്മുട്ടിയെ ജീവനുതുല്യം സ്നേഹിച്ചൊരാളുണ്ടായിരുന്നു അങ്ങ് തൃശൂര്‍ ശങ്കരംകുളങ്ങര വടശ്ശേരി സുബ്രമണ്യന്‍, മമ്മുട്ടിയുടെ ഏതുസിനിമയിറങ്ങിയാലും മിനിമം പത്തുതവണയെങ്കിലും സുബ്രന് അതുകാണും, അമരംകണ്ടത് 96 തവണയാണ് താന്നെസ്നേഹിക്കുന്ന സുബ്രനെപ്പറ്റി മമ്മുട്ടിയും അറിഞ്ഞു അന്നുമുതല്‍ മരിക്കുംവരെ മമ്മുട്ടിയുമായി അടുത്തബന്ധമായിരുന്നു സുപ്രന് ഒട്ടനവധിത്തവണ മമ്മുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ ഭാഗ്യംകിട്ടിയ ഒരാളാണ് സുബ്രന്, ചുമട്ടുതൊഴിലാളിയായ അദ്ദേഹത്തിന് ജീവിതത്തില്‍ ഒറ്റ ആഗ്രഹം മാത്രമായിരുന്നു ഉണ്ടായതു താന്‍ സ്നേഹിക്കുന്ന മെഗാസ്റ്റാര്‍ മമ്മുക്കയെവെച്ചു ഒരു സിനിമ നിര്‍മ്മിക്കണം അങ്ങിനെ ലോട്ടറിയെടുത്തു പണക്കാരനായി പടംപിടിക്കാന്‍ ശ്രമിച്ച വകയില്‍ 16 ലക്ഷമാണ് ലോട്ടറിക്കുവേണ്ടി ചിലവഴിച്ചതത്രെ മമ്മുട്ടിക്ക് ഫാന്‍സ്ക്ലബ് രൂപീകരിച്ചപ്പോള്‍ അതിലംഗമാകാന് ശ്രമിച്ച സൂബ്രനെ മമ്മുട്ടിതടയുകയായിരുന്നത്രെ ഇപ്പോഴുള്ള ബന്ധംമതി നമ്മുക്കിടയിലെന്നു താരം സ്നേഹത്തോടെ ഉപദേശിച്ചു, ഒരിക്കല്‍ മമ്മുട്ടിയുടെ ലോക്കേഷനില്‍ ചെന്ന സുപ്രന് മമ്മുട്ടി ബൈക്ക് നല്കിയതും വാര്‍ത്തയായിരുന്നു, അങ്ങിനെ മമ്മൂട്ടിയോടുള്ള ആരാധന കൊണ്ട് അദ്ദേഹത്തിന്റെ പേര് മമ്മൂട്ടി സുബ്രന് എന്നായി ശങ്കരംകുളങ്ങങ്ങരയിലെ കുളത്തിനു സമീപം ശനിയാഴ്ച രാത്രി അവശനിലയില്‍ കണ്ടെത്തിയ സുബ്രനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല 50 വയസായിരുന്നു പ്രായം. വര്‍ഷങ്ങളായി പരിചയമുണ്ടായിരുന്ന സുബ്രന്റെ വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു. ”വര്‍ഷങ്ങളായി അറിയുന്ന സുബ്രന് വിടവാങ്ങി. എന്നോടുള്ള ഇഷ്ടംകൊണ്ട് സ്വന്തം പേര് മമ്മൂട്ടി സുബ്രന് എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥ ആകുന്നു. ആദരാഞ്ജലികള്‍, മമ്മൂട്ടി ഇഷ്ടതാരത്തിന്റെ വീട് സന്ദര്‍ശിച്ചതുള്‍പ്പെടെ മമ്മൂട്ടിയോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ മറക്കാനാവാത്ത മുഹൂര്‍ത്തങ്ങളായി സുബ്രന് മനസ്സില്‍ കൊണ്ടുനടന്നിരുന്നു. മമ്മുട്ടിക്കും, സുബ്രന്റെ സുഹൃത്തുക്കള്‍ക്കും ഇനി അദ്ദേഹം ഓര്‍മ്മമാത്രം, സംസ്കാരം ഇന്നു ലാലൂര്‍ ശ്മശാനത്തില്‍. മമ്മുട്ടി സുബ്രന് ആദരാഞ്ജലികള്‍ FC