നമിതയെ കെട്ടിപിടിച്ച് മമ്മുട്ടി.. പ്രതീക്ഷിക്കാതെ തന്റെ ഹോട്ടലില്‍ ഞെട്ടലോടെ വരവേറ്റു….
അതാണ് മാസ്സ്… എന്തായാലും നമിത ഹാപ്പിയാണ് ഇന്നലെ തുറന്ന ഹോട്ടലില്‍ ഇന്ന് പ്രതീക്ഷികാതെയെത്തിയ മമ്മുട്ടി നമിതയെ കോരിത്തരിപ്പിച്ചു.. വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തിയില്ലെങ്കിലും നമിതയെ കെട്ടിപിടിച്ച് അഭിനന്ദിക്കുന്ന മെഗാ സ്റ്റാറിന്റെ ഫോട്ടോകള്‍ വൈറലാണ.
നമിത പ്രമോദ് തുടങ്ങിയ പുതിയ കോഫി ഷോപ്പില്‍ സര്‍പ്രൈസ് അതിഥിയായി എത്തി മെഗാ സ്റ്റാര്‍ മമ്മൂട്ടി. നമിത തന്നെയാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഈ വിവരം ആരാധകരെ അറിയിച്ചത്. ”നോക്കൂ ആരാണ് സമ്മര്‍ ടൗണ്‍ റെസ്റ്റോ കഫെയില്‍ എത്തിയിരിക്കുന്നത്. ഇതില്‍ കൂടുതല്‍ മറ്റെന്തുവേണം. ഈ വലിയ സര്‍പ്രൈസിന് നന്ദി മമ്മൂക്ക.”-നമിത പ്രമോദ് കുറിച്ചു.
കൊച്ചി പനമ്പളളി നഗറിലാണ് നമിത പുതിയ റസ്റ്ററന്റ് തുടങ്ങിയിരിക്കുന്നത്. സമ്മര്‍ ടൗണ്‍ റെസ്റ്റോ കഫെ എന്നാണ് കടയുടെ പേര്. കഴിഞ്ഞ ദിവസമായിരുന്നു ഉദ്ഘാടനം. നമിതയുടെ അടുത്ത സുഹൃത്തുക്കളായ അനു സിത്താര, അപര്‍ണ ബാലമുരളി, രജിഷ വിജയന്, മിയ, എന്നിവര്‍ ചേര്‍ന്നാണ് കോഫി ഷോപ്പ് ഉദ്ഘാടനം ചെയ്തത്. നാദിര്‍ഷയുടെ മക്കളായ ആയിഷ, ഖദീജ, മീനാക്ഷി ദിലീപ് എന്നിവരടക്കം നിരവധിപേര്‍ ഉദ്ഘാടനത്തിന് എത്തിയിരുന്നു. FC