ഈ നില്‍ക്കുന്നത് മനീഷകൊയ്രാളയാണ്.ക്യാന്‍സറിനെ തോല്‍പ്പിക്കാന്‍ പടപൊരുതുകയാണ്.
ക്യാന്‍സറിനെതിരെ നിന്ന് ജയിച്ചവരും തോറ്റവരും
ബോളിവുഡിലുണ്ട്.അത്തരത്തില്‍ ഇന്നും ക്യാന്‍സറിനെ പൊരുതി തോല്‍പ്പിക്കാനുറച്ച് നടക്കുന്ന നടിയാണ് മനീഷകൊയ്രാള.
2012ലായിരുന്നു അഭിനയത്തിനിടയില്‍ നിന്ന് ഇടിതീ
പോലെ അവരിലേക്ക് ക്യാന്‍സര്‍ വരുന്നത്.നേപ്പാളിലെ രാജകുടുംബത്തില്‍ നിന്നുളള മനീഷക്ക് ഇവിടെ
ഭാരതത്തിലും നിറയെ ആരാധകരാണ്.വിവിധ ഭാഷകളില്‍ അഭിനയിച്ച എല്ലാ ചിത്രങ്ങളും ഹിറ്റായിരുന്നു.
എന്നാല്‍ ക്യാന്‍സര്‍ വന്നതോടെ പലവുര മരണത്തെ
മുഖത്തോട്മുഖം കണ്ടു മനീഷ,മരണവാര്‍ത്തകള്‍
പോലും പുറത്ത് വന്നു.എന്നാല്‍ മന:ക്കരുത്തിന്റെ പര്യായമായ അവര്‍ എല്ലാത്തിനെയും അതിജീവിച്ച്
തിരിച്ചു വന്നു.എട്ട് വര്‍ഷത്തെ പോരാട്ടം ഇന്നും തുടരുകയാണവര്‍.
ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് താരം
കുറിച്ചതിങ്ങിനെയാണ്.ശരീരത്തിന്റെ ശക്തി വീണ്ടെടുക്കുകയാണ്.അതിനുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു.
കാട്ടിലേക്കുള്ള ഇടവഴിയും അതിലൂടെയുള്ള ശാന്തമായ യാത്രയുമാണ് ചിത്രങ്ങളിലും വീഡിയോയിലുമുള്ളത്.
കവി റോബര്‍ട്ട് ഫ്രോസ്റ്റിന്റെ ‘മൈല്‍സ് ടു ഗോ
ബിഫോര്‍ ഐ സ്ലീപ്’ എന്ന വരികള്‍ കുറിച്ചുകൊണ്ടാണ് മനീഷയുടെ ഷെയറിങ്ങ്.
ഇല്ല മനീഷജി നിങ്ങള്‍ക്ക് മരണമില്ല.ഒപ്പം പ്രാര്‍ത്ഥിക്കാന്‍ ഞങ്ങള്‍ ജനലക്ഷങ്ങളാണുള്ളത്.
ഫിലീം കോര്‍ട്ട്.