ചുഴലിക്കാറ്റില്‍ വെള്ളംകയറി ബാത്ത് ടബ് തോണിയാക്കി തുഴഞ്ഞ് പാട്ടുപാടി നടന് മന്‍സൂര്‍.
അവസരത്തിനൊത്തുയര്‍ന്ന് കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും ജനങ്ങളെ മരണത്തില്‍ നിന്ന് കരകയറ്റി.നിവാര്‍ ചുഴലിക്കാറ്റ്
ചെന്നൈ നഗരത്തെയാണ് പിടിച്ചു കുലുക്കിയത്.ഒന്നരലക്ഷം ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.145 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് അടിച്ചത്.ഒപ്പം ശക്തമായ മഴയും. നിരവധി വീടുകള്‍ തകര്‍ന്നു.അഞ്ച് പേര് മരണത്തിന് കീഴടങ്ങി.ലക്ഷകണക്കിന് ആളുകളെ മാറ്റി പാര്‍പ്പിച്ചതാണ് മരണസംഖ്യ കുറക്കാന്‍ കാരണമായത്.
ഇത്രയും ഗുരുതരമായ സംഭവങ്ങള്‍ നടക്കുന്നതിനിടയിലാണ് നടന്
മന്‍സൂര്‍ അലിഖാന് തന്റെ വീടിന്റെ അടുത്ത് വെള്ളം കയറിയതിലേക്ക് ഒരു ബാത്ത് ടബ് എടുത്ത് വെച്ച് തുഴയുന്ന വീഡിയോ ചെയ്തത്.തമിഴ് സിനിമയിലെ ചില പാട്ടുകളും അദ്ദേഹം പാടുന്നുണ്ട്.
എന്തായാലും ഇത്തരമൊരു അവസ്ഥയില്‍ ഈ നടനല്ലാതെ ഇത്തരത്തിലൊരു ക്രൂരത കാണിക്കാന്‍ മന:സാക്ഷിയുളളവര്ക്ക് കഴിയില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.അതിനുള്ള കാരണം നിവാര്‍ ചുഴലിക്കാറ്റില്‍ സര്‍വ്വതും നഷ്ടപ്പെട്ട ഒരു ജനത നെഞ്ചുതകര്‍ന്ന്
കരയുമ്പോള്‍ എങ്ങനെ തോന്നി നടന് മന്സൂറിനിത് എന്നാണ്
ചോദ്യം.
ഫിലീം കോര്‍ട്ട്.