ദിലീപ് മന്യയെ വിവാഹം കഴിക്കുമായിരുന്നത്രേ-പ്രായം തടസ്സമായി, വാര്‍ത്ത ഇങ്ങനെ.
മാനത്ത് നിന്ന് പൊട്ടിപുറപ്പെടുന്നതല്ല.അറിഞ്ഞ് തന്നെ എഴുതി തള്ളി വിടുന്നത്.ദിലീപിന്റെ നായികയായ നടി കുഞ്ഞിക്കൂനനിലും ജോക്കറിലുമായിരുന്നു അഭിനയിച്ചത്.1997 മുതല്‍ 2010 വരെ മലയാളം,തെലുങ്ക് ഭാഷകളില്‍ അഭിനയിച്ച താര സുന്ദരി വിവാഹം ശേഷം സിനിമയെയും ആരാധകരെയും പൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞു.
കഴിഞ്ഞ മാസം കുഞ്ഞികൂനനിലെ മന്യയെ അതിലെ വില്ലനായ സായി കുമാറിന്റെ വാസു അണ്ണന് കല്ല്യാണം കഴിക്കുന്നതായി കാണിച്ച് ട്രോള്‍ വന്നിരുന്നു.അത് വിവാദമായതോടെ മന്യയും നവ മാധ്യമങ്ങളിലൂടെ ആരാധകരിലേക്ക് മടങ്ങിയെത്തി.അതിനിടയില്‍
പുതിയ ഒരു വ്യാജ വാര്‍ത്ത കൂടി ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ തട്ടിവിട്ടു.
വാര്‍ത്ത ഇങ്ങനെ-അഭിനയിക്കുന്നതിനിടെ ദിലീപ് പറയുമായിരുന്നത്രേ എനിക്ക് പ്രായം കുറഞ്ഞ് പോയി ഇല്ലെങ്കില്‍ കല്ല്യാണം കഴിക്കുമായിരുന്നെന്ന്.
ഇതിനെ കുറിച്ച് മന്യ പറയുന്നതിങ്ങനെ-ഈ വാര്‍ത്ത വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.ദിലീപ് ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല.ബഹുദൂര്‍ക്ക തമാശ പറയുമെന്നായിരുന്നു ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞത്.ഇത്തരത്തില്‍ നുണകള്‍ പ്രചരിപ്പിക്കുന്ന മാധ്യമം നിരോദിക്കപ്പെടണം.ഇത് അറപ്പുളവാക്കുന്നതാണ്.ഈ
വാര്‍ത്ത പിന്‍വലിക്കുകയോ തിരുത്തുകയോ ചെയ്യണം.അല്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകും.
എന്തായാലും മന്യക്ക് ദിലീപ് വലിയ പൊരുത്തമായിരുന്നില്ല.ഇപ്പോള്‍ എല്ലാം ഓക്കെ ആണ്.
ഫിലീം കോര്‍ട്ട്.