നടി മന്യയെ ഇങ്ങനെ അപമാനിക്കരുതായിരുന്നു-സായികുമാര്‍ ഭര്‍ത്താവല്ല.
ഒന്നും വേണ്ടെന്ന് പറയുന്നില്ല.തമാശയാണെങ്കില്‍ അതില്‍ സന്തോഷിക്കുന്ന താരങ്ങളാണ് നമുക്കുള്ളത്.എന്നാല്‍ ഒരു സിനിമ നടിയായത്കൊണ്ട് അവരെയും കുടുംബത്തെയും മുമ്പ് അഭിനയിച്ച സിനിമയുടെ പേരില്‍ അപമാനിക്കുന്നത് സംസ്കാരമുള്ളവര്‍ക്ക് ചേര്‍ന്നതല്ല.
ദിലീപ് ഇരട്ട വേഷത്തിലെത്തിയ ഹിറ്റ് ചിത്രമായിരുന്നു കുഞ്ഞി കൂനന്‍.ദിലീപിന്റെ നായികമാരായി എത്തിയത് മന്യയും നവ്യാനായരുമായിരുന്നു.ദിലീപിനൊപ്പം ഒളിച്ചോടാന്‍ വരുന്ന മന്യയെ സായികുമാറെന്ന വില്ലന്‍ പീഢനത്തിനിരയാക്കാന്‍ ശ്രമിക്കുന്നതും മന്യ പാറക്കെട്ടില്‍ നിന്ന് താഴെ വീണ് മരിക്കുന്നതുമായിരുന്നു ചിത്രത്തില്‍.
എന്നാല്‍ സായികുമാറിന്റെ ഭാര്യയാക്കി മന്യയെ ചിത്രീകരിച്ച് ട്രോളിയിരിക്കുകയാണ്.എന്താണ് ഇതിന്റെ പിന്നിലെന്നറിയില്ല.മന്യ ആദ്യമേ നീരസം അറിയിച്ചിരുന്നു.അത് കൂടാതെ രേവതി സമ്പത്ത് എന്ന നടിയും വാസുഅണ്ണന്റെ ഫാമിലി എന്ന ട്രോളിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
മ്ലേച്ചം എന്നെല്ലാതെ ഈ ട്രോളിനെതിരെ വേറെ എന്ത് പറയും.എന്തെല്ലാം വിഷയങ്ങളുണ്ട് അതെടുത്ത് ചെയ്യൂ.ഇത് സത്യത്തില്‍ പിതൃശൂന്യരായവരുടെ മാനസിക വൈകല്ല്യമാണ്.
ഫിലിം കോര്‍ട്ട്.