എന്റെ മടങ്ങി വരവിന് കാരണം മകള്‍ മീനാക്ഷി, മഞ്ജുവാര്യര്‍ തന്നെ പറയുന്നത്
‘എന്റെ തിരിച്ചുവരവ് എന്റെ മാത്രം തീരുമാനമാണ്. അല്ലാതെ ആരുടെയെങ്കിലും പ്രേരണയോ സ്വാധീനമോ കൊണ്ടല്ല ഞാന്‍ മടങ്ങിയെത്തിയത്. ഒരു ദിവസം തിരിച്ചു വരണമെന്ന് തോന്നി. അത് മാത്രമേ ഓര്‍മ്മയുള്ളൂ’ തിരിച്ചുവരവുമായി ബന്ധപ്പെട്ടുകൊണ്ട് മുന്‍പൊരിക്കല്‍ മഞ്ജു പറഞ്ഞ വാക്കുകള്‍ ആണിത്. പതിനാല് വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ചുകൊണ്ടാണ് മഞ്ജു ഹൌ ഓള്‍ഡ് ആര് യൂ എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തിയത്. മഞ്ജുവിന്റെ മടങ്ങി വരവിനെക്കുറിച്ചുള്ള പലവിധ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയ വഴി ഇപ്പോഴും നടക്കാറുണ്ട്. ലേഡി സൂപ്പര്‍ സ്റ്റാര്‍ തന്നെയാണ് ജീവിതത്തിലും സിനിമയിലും എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുക. ഇപ്പോഴിതാ മഞ്ജുവിന്റെ ചില വാക്കുകള്‍ ആണ് വീണ്ടും വൈറലായി മാറുന്നത്.
മഞ്ജു എന്ന നടിയെ മലയാളികള്‍ ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ തെളിയുന്ന ഒരു മുഖഭാവമുണ്ട്. നിറചിരിയോടെയുള്ള മഞ്ജുവിന്റെ മുഖം. പതിനാലു വര്‍ഷം, ഒരു പൊതുപരിപാടിയില്‍ പോലും പങ്കെടുക്കാതെ ഒരു മാധ്യമത്തിനോട് പോലും മഞ്ജു മനസ്സ് തുറന്നിരുന്നില്ല. വീട്ടമ്മയുടെ റോള്‍ അതി ഗംഭീരമായി തന്നെ മഞ്ജു ഏറ്റെടുത്തിരുന്നു. അതില്‍ നിന്നും അല്‍പ്പം മാറ്റം സംഭവച്ചത് ഏറെ നാളായി നിര്‍ത്തിവച്ചിരുന്ന ചിലങ്കയുടെ ശബ്ദം വീണ്ടെടുത്തപ്പോഴാണ്.
പതിനാല് വര്‍ഷം എവിടെയായിരുന്നു എന്ന ചോദ്യത്തിന് മുന്‍പൊരിക്കല്‍ മഞ്ജു നല്കിയ മറുപടിയാണ് ഇപ്പോഴും ആരാധകര്‍ മനസ്സില്‍ മായാതെ സൂക്ഷിച്ചിരിക്കുന്നത്. ‘ എല്ലാവരും ചോദിക്കുന്നു ഞാന്‍ എവിടെയായിരുന്നുവെന്നു, എങ്ങനെ വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ കഴിഞ്ഞുവെന്ന്. എന്നാല്‍ എനിക്കതില്‍ ഒരു പ്രയാസവും തോന്നിയിരുന്നില്ല’, എന്നാണ് മഞ്ജു നല്കിയ ഉത്തരം
ഭാര്യയായി, അമ്മയായി ഭര്‍തൃവീട്ടില്‍ മഞ്ജു ജീവിതം ആസ്വദിക്കുകയായിരുന്നു. മഞ്ജുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘പതിനാലുവര്ഷവും ജോലി ചെയ്യാഞ്ഞതിന്റെ പേരില്‍ ഒരു നിമിഷം പോലും ഞാന്‍ വേദനിച്ചിട്ടില്ല. വീട്ടിലെ ഒരു സ്ത്രീ എന്ന നിലയില്‍ ജീവിതം ആസ്വദിക്കുകയിരുന്നു’,
സിനിമയ്ക്കും മുന്‍പേ നൃത്തത്തിലാണ് മഞ്ജു മടങ്ങിവരവ് നടത്തിയത്.താന്‍ സ്വപ്നത്തില്‍ പോലും ഇത് പ്രതീക്ഷിച്ചിരുന്നതല്ല എന്നാണ് മാധ്യമങ്ങളോട് ഒരിക്കല്‍ മഞ്ജു പറഞ്ഞിട്ടുള്ളത്. നൃത്തം വീണ്ടും അഭ്യസിക്കാന്‍ തുടങ്ങിയപ്പോള്‍ തനിക്ക് ആദ്യം പരിഭ്രമം തോന്നി എന്നും താന്‍ പേടിച്ചു പേടിച്ചു നൃത്തവും ചെയ്യുന്നത് കണ്ടപ്പോള്‍ ലഭിച്ച ആത്മവിശ്വാസം കൂട്ടുന്ന വാക്കുകളെ കുറിച്ചും മഞ്ജു പറഞ്ഞിട്ടുണ്ട്.
ആദ്യത്തെ കുറച്ചുക്ലാസ്സുകള് വല്ലാത്ത പരിഭ്രമത്തിന്റെ ദിവസങ്ങള്‍ ആയിരുന്നു. ഞാന്‍ പേടിച്ചു പേടിച്ചു നൃത്തം ചെയ്യുന്നത് കണ്ടപ്പോള്‍ ടീച്ചര്‍ പറഞ്ഞു ‘എവിടേം പോയിട്ടില്ല. കല മഞ്ജുവിന്റെ ഉള്ളില്‍ തന്നെയുണ്ട്’, എന്ന്. എനിക്ക് ഭയങ്കര ആത്മവിശ്വാസം കൂട്ടിയ വാക്കുകള്‍ ആയിരുന്നു അത്. എന്നാണ് മഞ്ജു മുന്‍പ് പ്രതികരിച്ചത്.
‘സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല നൃത്തത്തിലേക്കുള്ള മടങ്ങിവരവ്. മീനൂട്ടിയാണ് നിമിത്തമായത്. അവളെ ഡാന്‍സ് പഠിപ്പിക്കാന്‍ വന്ന ടീച്ചര്‍
എന്റെയും ടീച്ചറായി മാറുകയായിരുന്നു. ടീച്ചര്‍ മോളെ പഠിപ്പിക്കുമ്പോള്‍ ഞാന്‍ അടുത്ത ഇരിക്കുമായിരുന്നു. ഒരു ദിവസം എനിക്കും തോന്നി നൃത്തത്തിലേക്ക് മടങ്ങിയാലോ എന്ന്’, അങ്ങനെയാണ് മഞ്ജുവാര്യര്‍ എന്ന നടി വര്‍ഷങ്ങള്‍ക്ക് ശേഷം ചിലങ്ക കെട്ടുന്നത്.
സിനിമയിലേക്കുള്ള മടക്കത്തിനെകുറിച്ചു മഞ്ജു സംസാരിച്ചതും ഏറെ ഹൃദയ സ്പര്ശിയാണ്. സ്വരം നന്നാകുമ്പോള്‍ പാട്ടു നിര്‍ത്തിയതാണ് താന്‍. മഞ്ജു വാര്യര്‍ എന്ന നടിയെകുറിച്ചുള്ള മലയാളികളുടെ പ്രതീക്ഷകള്‍ എത്രയോ ഉയരെയാണ്. അതിനൊപ്പം നിന്ന് അഭിനയിക്കാന്‍ കഴിയുമോ എന്ന പേടിയുണ്ട്. തന്നോടുള്ള അവരുടെ സ്നേഹത്തിനു അല്‍പ്പമെങ്കിലും കുറവ് വന്നാല്‍ തനിക്ക് അത് സഹിക്കാന്‍ കഴിയുകയില്ല എന്നാണ് മഞ്ജു പ്രതികരിച്ചത്.FC