വിവാഹ ശേഷം നടി മീര അനില്‍ പറഞ്ഞത് കേട്ടോ-പൂവ് മോഷണത്തിന്റെ കഥ.
കോമഡി സ്റ്റാറിന്റെ അവതാരികയായതോടെ മീരയെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.അവരെ കുറിച്ചുള്ള എന്ത് വിശേഷങ്ങളും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്.
കഴിഞ്ഞ രണ്ടാഴ്ച മുമ്പായിരുന്നു മീരയും ഷോയുടെ അണിയറപ്രവര്ത്തകന് വിഷ്ണുവും വിവാഹം കഴിച്ചത്.അതിന്റെ വിശേഷങ്ങള്‍ അത് കഴിഞ്ഞ് നടന്ന ഫോട്ടോ ഷൂട്ട്,വിവാഹത്തിന്റെ തലേ ദിവസം വിഷ്ണു ആരും കാണാതെ വീട്ടില്‍ വന്നത് ഇതെല്ലാം കഴിഞ്ഞ വാര്‍ത്തകള്‍ പുതിയ വാര്‍ത്ത-
മീര പത്താം വയസ്സില്‍ നടത്തിയ ഒരു മോഷണത്തെ കുറിച്ചുള്ളതാണ്.വാര്‍ത്ത ഇങ്ങനെ എനിക്ക് പത്ത് വയസ്സുള്ളപ്പോഴാണ് ഈ സംഭവം നടക്കുന്നത്.
സ്കൂളില്‍ ക്ലാസ്സ് തിരിച്ച് പൂക്കളമത്സരം നടക്കുമായിരുന്നു.ഒളിമ്പിക്സിന് പോലുമില്ലാത്ത വാശിയായിരുന്നു അതിനൊക്കെ.കഴിഞ്ഞ വര്‍ഷത്തെ കണക്ക് തീര്ക്കലുമെല്ലാമായിരുന്നു എല്ലാവര്ക്കും.അന്ന് തൊട്ടടുത്ത ക്ലാസ്സില്‍ വരച്ച ഡിസൈന്‍ കണ്ട് അസൂയ മൂത്ത ഞങ്ങള്‍ പൂവ് മോഷ്ടിക്കാന്‍ തീരുമാനിച്ചു.അതിനായി അവരുടെ ക്ലാസ്സില്‍ കയറി പൂവ് മോഷ്ടിച്ചു.ഞങ്ങള്‍ക്ക് ആ തവണ പൂക്കളത്തിന് ഒന്നാം സ്ഥാനം കിട്ടി.ആ സന്തോഷത്തില്‍ പൂക്കള്‍ വാരി പരസ്പരം എറിഞ്ഞ്
കളിച്ച ഞങ്ങള്‍ക്ക് പണി കിട്ടി.
ഞങ്ങളുടെ എതിരാളികള്‍ ആ പൂക്കളില്‍ മുളക് പൊടി വിതറിയിരുന്നു.എല്ലാവരും ബാത്ത്റൂമിലേക്കോടി.
എന്നാല്‍ ടാപ്പെല്ലാം അവര്‍ പൂട്ടിക്കളഞ്ഞു.20 മിനുറ്റിലേറെ എല്ലാവരും പൊട്ടിക്കരഞ്ഞു.
മീര അനില്‍ ഈ ഓണത്തിന് പഴയ ഓണക്കഥ പറഞ്ഞ് ഭര്‍ത്താവ് വിഷ്ണുവിനെ പൊട്ടിച്ചിരിപ്പിക്കുകയാണ്.
ഫിലീം കോര്‍ട്ട്.