തന്റെ സഹായി രാധയെ കെട്ടിപിടിച്ച് മീരാജാസ്മിന് ഫോട്ടോ കണ്ടത് ലക്ഷങ്ങള്‍.. ഈ സ്നേഹത്തിന് ……

അതെ അവരാഗ്രഹിക്കുന്നത് ഒരുനിമിഷം നല്കാന് കഴിഞ്ഞാല്‍ അതില്‍ വലിയൊരു പുണ്യം വേറെയില്ല, അത്തരത്തിലൊന്ന് കാണുമ്പോള്‍ ആരാധകര്‍ക്കും മനം കുളിര്‍ക്കും, മീരാജാസ്മിന് തന്റെ സഹായിയെ കെട്ടിപിടിച്ചു നില്ക്കുന്ന ഫോട്ടോയാണ് പുറത്തുവിട്ടത്, ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് തുടങ്ങിയത് തന്നെ സ്നേഹിക്കുന്നവരിലേക്ക് അടുത്തു നില്‍ക്കാനാണ്, വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ എടുത്ത ചിത്രങ്ങളും ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. മുന്‍കാലത്ത് അഭിനയിച്ച സിനിമയുമായി ബന്ധപ്പെട്ട ഓര്‍മകളും താരം പോസ്റ്റ് ചെയ്യാറുണ്ട്.
ഇത്തവണ തന്റെ സഹായി രാധയോടൊപ്പമുള്ള ചിത്രങ്ങളാണ് മീര പങ്കുവെച്ചത്. ‘എന്റെ ലഞ്ച് ഡേറ്റ് നിങ്ങളുടേതിനേക്കാള്‍ മനോഹരമാണ്. സ്നേഹത്തിന്റേയും ഊഷ്മളതയുടേയും അനുകമ്പയുടേയും നിസ്വാര്‍ത്ഥതയുടേയും ആള്‍രൂപമായ രാധയെ പരിചയപ്പെടൂ’ എന്ന കുറിപ്പോടെ രാധയെ ചേര്‍ത്തു പിടിക്കുന്ന ചിത്രങ്ങളാണ് മീര പങ്കുവെച്ചത്.
വര്‍ഷങ്ങളായി മീരയോടൊപ്പം രാധയുണ്ട്. ഈ ചിത്രങ്ങള്‍ക്ക് താഴെ നിരവധി ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. മീരയെ സ്നേഹിക്കാനും ഇഷ്ടപ്പെടാനും കാരണം ഇതൊക്കെയാണ് എന്നാണ് ആരാധകരുടെ പ്രതികരണങ്ങള്‍. കഴിഞ്ഞ ദിവസം സ്കൂള്‍കാല ഓര്‍മ്മകള്‍ പങ്കുവെച്ചുള്ള ചിത്രങ്ങളും മീര പോസ്റ്റ് ചെയ്തിരുന്നു. തിരുവല്ല മാര്‍ത്തോമാ റസിഡന്‍ഷ്യല്‍ സ്കൂളിലെ കൂട്ടുകാരികള്‍ക്കൊപ്പമുള്ള ചിത്രങ്ങളായിരുന്നു ഇവ. സ്കൂളിന്റെ മുന്നില്‍ നിന്നെടുത്ത ഫോട്ടോയും കൂട്ടുകാരികള്‍ക്കൊപ്പം കൂള്‍ ഡ്രിങ്ക് കുടിക്കുന്ന ചിത്രവുമാണ് മീര പോസ്റ്റ് ചെയ്തത്. ജാസൂവിന്റെ വെള്ളിയാഴ്ചകള്‍ ഇങ്ങനെയാണ് എന്നും താരം കുറിച്ചിരുന്നു. ഈ സ്നേഹവും ബന്ധവും ദൃഢമായി എന്നും നിലനില്ക്കട്ടെ. FC