നടി മേഘ്നാരാജിന്റെ ഭര്‍ത്താവിന് ലഹരികടത്തുമായി ബന്ധം-മരിച്ചിട്ടും വിടാതെ.
ഇത് അപമാനകരമാണ്.എന്തിനിത്ര വാശി.ആര്‍ക്കാണ് മരിച്ചിട്ടും പക തീരാത്തത്.
മലയാളികള്‍ക്ക് ചിരഞ്ജീവി സര്‍ജയെ അറിയുന്നത് നടി മേഘ്നരാജിന്റെ ഭര്‍ത്താവായാണ്.മേഘ്ന കുറച്ച് മലയാള സിനിമകളിലാണ് അഭിനയിച്ചതെങ്കിലും മലയാളികള്‍ക്ക് അവരെ വല്ലാതങ്ങ് ഇഷ്ടമായി.ആ ഇഷ്ടം മേഘ്നയുടെ കുടുംബത്തോടും.
കന്നട നടനായ ചിരഞ്ജീവി സര്‍ജയായിരുന്നു മേഘ്നയുടെ ഭര്‍ത്താവ്.പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം ഒരു നെഞ്ച് വേദനയും അതോടനുബന്ധിച്ച് ശ്വാസതടസ്സവും വന്നായിരുന്നു അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.
ആ ദു:ഖത്തില്‍ നമ്മളെല്ലാവരും പങ്കെടുത്തു.ഇപ്പോഴിതാ കേരളത്തിലെ സ്വര്‍ണ്ണക്കടത്തുകാരെയും ഒരു പാര്‍ട്ടി സെക്രട്ടറിയുടെ മകനെയും സിനിമതാരങ്ങളെയും പ്രതിക്കൂട്ടിലാക്കുന്ന മയക്കുമരുന്ന് ലോബിയെ പിടികൂടിയിരിക്കുന്നു.അതിലേക്കാണ് ചിരഞ്ജീവി സര്‍ജയെ വലിച്ചിഴച്ചിരിക്കുന്നത്.അതിനെതിരെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ നടന് കിച്ച സുദീപ് എത്തി പറഞ്ഞതിങ്ങനെ.
ചിരഞ്ജീവി സര്‍ജ നമ്മളെ വിട്ടകന്നിട്ട് മാസങ്ങളെ ആയുള്ളൂ.എനിക്ക് അദ്ദേഹം സ്വന്തം സഹോദരനാണ്. ചിരഞ്ജീവിയുടെ ഭാര്യ മേഘ്നയും സഹോദരന് ധ്രുവ് സര്‍ജയും ഇപ്പോഴും നമുക്കൊപ്പമുണ്ട്.അവര്‍ ആ വലിയ ദു:ഖത്തില്‍ നിന്നും ഇതുവരെ കരകയറിയിട്ടില്ല.അതുകൊണ്ട് അനാവശ്യ വിവാദങ്ങളിലേക്ക്
ചിരഞ്ജീവിയുടെ പേര് വലിച്ചിഴക്കരുതെന്നും ആ
കുടുംബത്തെ ഇനിയും വേദനിപ്പിക്കരുതെന്നും കൂടാതെ എനിക്കറിയാത്ത കാര്യങ്ങളില്‍ ഞാന്‍ പ്രതികരിക്കില്ലെന്നും.
കന്നട സിനിമ വളരെ വലുതാണ്.കുറച്ചാളുകളുടെ മോശം പ്രവര്‍ത്തിക്ക് മൊത്തം ഇന്‍ഡസ്ട്രിയെ പഴിചാരരുതെന്നും കിച്ച സുദീപ് പറയുന്നു.
അതെ ഇനിയില്ലാത്ത ആളെ വിട്ടേക്കൂ.
ഫിലീം കോര്‍ട്ട്.