മുകേഷിന്റെ ഇപ്പോഴത്തെ ഭാര്യ ദേവിക പറയുന്നു.എന്തിന് വിവാഹം കഴിച്ചെന്ന് തോന്നിപോയി.
സരിതയായിരുന്നു മുകേഷ് എന്ന നടന്റെ പ്രിയതമ.അതില്‍ രണ്ട് മക്കള്‍. വിവാഹം വേര്‍പിരിയാതെ ഇരുവരും പത്ത് പന്ത്രണ്ട് വര്‍ഷം വേര്പിരിഞ്ഞ്താമസിച്ചു. അതിനിടയില്‍ നര്‍ത്തകിയായ മേതില്‍ ദേവികയെ കണ്ടെത്തി.വിവാഹവും കഴിച്ചു.അവര്‍ കൊടുത്ത അഭിമുഖത്തിലാണ് ചില കാര്യങ്ങളിലെ മിഥ്യയും സത്യവും തുറന്ന് പറഞ്ഞിരിക്കുന്നത്.
മികച്ച നര്‍ത്തകിയായ ദേവിക കലാകാരനായ മുകേഷിനെ വിവാഹം കഴിച്ചതോടെ അത് വരെ നിദ്രയിലായിരുന്ന സരിത ഉണര്‍ന്നു.എന്നാല്‍ കാര്യങ്ങളൊന്നും വലിയ കുഴപ്പമില്ലാതെ നീങ്ങി.
ദേവികയുടെ വിഷമം സരിത ദാമ്പത്യത്തില്‍ ഇടപെട്ടതൊന്നുമായിരുന്നില്ല.മുകേഷിന്റെ രാഷ്ട്രീയമായിരുന്നു
വിഷയം.ദേവിക പറയുന്നതിങ്ങിനെ-മുകേഷ് രാഷ്ട്രീയത്തിലേക്ക് വന്നപ്പോള്‍ ആദ്യമെനിക്ക് കുറച്ച് വിഷമമെല്ലാം തോന്നി.എന്തിനാണ് എന്നെ പിന്നെ വിവാഹം കഴിച്ചത് എന്ന് തോന്നി.എനിക്കൊരു രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കാന്‍ ഒട്ടും ഇഷ്ടമായിരുന്നില്ല.അതെന്റെ അജന്‍ഡയിലില്ല.
ഒരു ദാമ്പത്യമെന്ന് പറയുമ്പോള്‍ ഒരുമിച്ചുണ്ടാവുക
എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം.എന്നാലിപ്പോള്‍ ജനപ്രതിനിധിയാകുന്നത് ഭര്‍ത്താവിനെക്കാള്‍ വലിയ കാര്യമാണെന്ന് ഇപ്പോഴെനിക്കി മനസ്സിലായി.
പേടിക്കണ്ട ദേവിക, ഇന്നസെന്റിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടില്ലെ.മുകേഷിന്റെ പ്രവര്‍ത്തനം വെച്ച് നോക്കിയാല്‍ താങ്കള്‍ക്ക് ഭര്‍ത്താവായി തന്നെ കിട്ടും മുകേഷിനെ.
ഫിലീം കോര്‍ട്ട്.