പ്രശസ്ത നടന് മൈക്കിള്‍ അന്തരിച്ചു. വിളിച്ചിട്ടുകിട്ടിയില്ല അന്വേഷിച്ചു ചെന്നപ്പോള്‍ മരിച്ചനിലയില്‍
കറുപ്പഴകിന്റെ പ്രതീകമായി ഹോളിവുഡ് സിനിമയില്‍ വിലസിയ അമേരിക്കന്‍ നടന് മൈക്കിള്‍ കെ.വില്ല്യംസ് മരിച്ച നിലയില്‍. ന്യൂയോര്‍ക്ക് സിറ്റിയിലെ വസതിയിലാണ് വില്ല്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.54 വയസ്സായിരുന്നു.കുറച്ചു ദിവസങ്ങളായി വില്ല്യംസിനെ കുറിച്ച് വിവരം ഉണ്ടായിരുന്നില്ല.ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടിലെത്തിയ മരുമകനാണ് അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.മെഡിക്കല്‍ സംഘവും പോലീസും എത്തിയതിന് ശേഷമാണ് മരണം സ്ഥിരീകരിച്ചത്.അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.പോസ്റ്റുമോട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നാണ് വിവരം.2002 മുതല്‍ 2008 വരെ സംപ്രേക്ഷണം ചെയ്യപ്പെട്ട ‘ദി വയര്‍’ എന്ന സീരീസിലെ ഒമര്‍ ലിറ്റില്‍ എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്.ഹിറ്റ് സിനിമകളിലെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും ‘ദി വയര്‍’ സമ്മാനിച്ചത് വമ്പന്‍ ആരാധക നിരയാണ്.ഈ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് കരകയറാന്‍ താരങ്ങള്‍ക്കോ ആരാദകര്ക്കോ കഴിയില്ല എന്നതാണ് സത്യം.ആദരാഞ്ജലികളോടെ FC.