സര്‍ജറിക്ക് പിന്നാലെ സുന്ദരി നടി ഗ്ലെയ്സി മരണപ്പെട്ടിരിക്കുന്നു, 27 വയസ്സ് മാത്രം പ്രായം……
കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം സര്‍ജറിക്കിടെ ചേതന എന്ന നടി മരണപ്പെട്ടത് നമ്മേ ദുഃഖത്തിലാഴ്ത്തിയിരുന്നു എന്നാലിപ്പോഴിതാ അങ്ങ് ബ്രസീലില്‍ നിന്നും സമാനമായ വാര്‍ത്ത വരുന്നു 27 കാരിയായ ഗ്ലെയ്സി കോറിയാണ് മരിച്ചത്, റിയോ ഡി ജനൈറോയിലെ പ്രമുഖ മോഡലും ബ്യൂട്ടീഷനുമായിരുന്ന മുന്‍ മിസ് ബ്രസീല്‍ ഗ്ലെയ്സി കോറി അന്തരിച്ചു. ടോണ്‍സില്‍ ശസ്ത്രക്രിയ്ക്ക് പിന്നാലെയായിരുന്നു അന്ത്യം. 27 വയസായിരുന്നു.2018ലാണ് കോറിയ മിസ് ബ്രസീല്‍ പട്ടം സ്വന്തമാക്കുന്നത്. ടോണ്‍സില്‍ സര്‍ജറിക്ക് പിന്നാലെ അമിത രക്തസ്രാവമുണ്ടാവുകയും ഏപ്രില്‍ 4ന് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു.
കഴിഞ്ഞ രണ്ടുമാസമായി ഇവര്‍ കോമയിലായിരുന്നു. തിങ്കളാഴ്ചയായിരുന്നു കോറിയയുടെ മരണമെന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രസീലിലെ റിയോ ഡി ജനൈറോയിലെ മകേയില്‍ ജനിച്ച ഗ്ലെയ്സി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ കൂടിയായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരം ആരാധകരുമായി സംവദിച്ചിരുന്ന താരത്തിന്റെ പേജ് ആയിരക്കണക്കിനു പേര് പിന്തുടരുകയും ചെയ്യുന്നുണ്ട്. കൗമാരകാലത്ത് തന്നെ ഗ്ലെയ്സി ഫാഷന്‍ ഷോകളുടെ ഭാഗമായിരുന്നു. സൗന്ദര്യം അറിഞ്ഞു കൊടുത്ത ദൈവത്തെ വെല്ലുവിളിക്കുന്ന പ്രവര്‍ത്തികളാണ് പലരും ചെയ്യുന്നത് വേണ്ടെന്നല്ല സൂക്ഷിക്കുക FC