ഗൗരവത്തില്‍ മിയ,താലികെട്ടുമ്പോള്‍ ചിരിച്ച് അശ്വിന്-കല്ല്യാണം കഴിഞ്ഞപ്പോള്‍ എല്ലാം.
ആ കാത്തിരിപ്പ് അവസാനിച്ചു. സിനിമയും ഷൂട്ടിങ്ങും ഇല്ലാത്ത കാലത്ത് ലളിതമായൊരു കല്ല്യാണം.അതുകൊണ്ട് തന്നെ കല്ല്യാണം കഴിഞ്ഞ് ആദ്യരാത്രി മുതല്‍ ഒത്തിരി കഥകള്‍ പറയാന്‍ കഴിയും മിയക്ക്.തിരക്കൊന്നുമില്ലല്ലൊ?.
വിവാഹ നിശ്ചയത്തിന് വരനായെത്തിയ അശ്വിന്‍നെ നൃത്തം ചെയ്ത് സര്‍പ്രൈസ് ഒരുക്കിയ മിയ വിവാഹ സമയത്ത് വല്ലാത്തൊരു ഗൗരവത്തോടെയാണ് എത്തിയത്. പള്ളിയില്‍ മിന്ന് കെട്ടിന് അച്ഛന്റെ മുന്നിലിരുന്നപ്പോള്‍ വല്ലാത്തൊരു ഗൗരവത്തിലാണ് മിയയും ഭര്‍ത്താവ് അശ്വിനും ഇരുന്നത്.എന്നാല്‍ താലികെട്ടുമ്പോള്‍ അശ്വിന്‍ന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നെങ്കില്‍ ഗൗരവത്തിന് ഒട്ടും കുറവ് വരുത്താതെയാണ് മിയയുടെ നില്പ്.
അതെന്തായാലും നന്നായി മിയ ഇന്നലെ വരെയുള്ള എല്ലാ കുട്ടിക്കളിക്കും വിട.ഇനി ഗൗരവമുള്ള ഭാര്യ,മരുമകള്‍,അമ്മായി,ചെറിയമ്മ,ആന്റി അങ്ങനെ അങ്ങനെ വിവിധ ഭാവങ്ങളിലേക്കുള്ള മാറ്റം തുടങ്ങി.
അപ്പോള്‍ ബാഹുബലിയില്‍ ദേവസേനയോട് പറഞ്ഞത് പോലെ ഇത്തിരി അഹങ്കാരമാകാം.മിയ നല്ല കുട്ടിയായത് കൊണ്ട് അശ്വിന് സന്തോഷിക്കാം.
ഉച്ച കഴിഞ്ഞ് മൂന്നിനുള്ള മുഹൂര്‍ത്തത്തില്‍ എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയിലായിരുന്നു മിന്നുകെട്ട്.സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്ഭിനാര് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഇവരുടെ വിവാഹത്തിന് കാര്‍മികത്വം വഹിച്ചു.
സിനിമയില്‍ നിന്ന് താരങ്ങള്‍ ഇല്ലായിരുന്നു.അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങോടെ എല്ലാം കഴിഞ്ഞു.
നവമിഥുനങ്ങള്ക്ക് മംഗളാശംസകള്‍.
ഫിലീം കോര്‍ട്ട്.