ഈ സൗഹൃദം കൂട്ട്കെട്ട് മലയാള സിനിമക്ക് അഭിമാനം-മമ്മുക്ക മോഹന്‍ ലാല്‍- ഉയിര്.
ലോക്ക്ഡൗണിനിടെയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മുക്കയും
യുവ നടനും മകനുമായ ദുല്‍ഖര്‍ സല്‍മാനും കുടുംബത്തോടൊപ്പം
പനമ്പള്ളി നഗറിലെ വീട് വിട്ട് വൈറ്റിലയില്‍ നിര്‍മ്മിച്ച പുതിയ
കൊട്ടാരത്തിലേക്ക് താമസം മാറിയത്.പല താരങ്ങളും ഈ വീട്ടില്‍
സന്ദര്‍ശനം നടത്തിയത് വാര്‍ത്തയായിരുന്നു.പൃഥ്വിരാജ് ഫാമിലി,ഫഹദ് നസ്രിയ തുടങ്ങിയ താരങ്ങള്‍ ആ വീട്ടില്‍ നിന്ന് എടുത്ത ഫോട്ടോകള്‍ പുറത്ത് വിട്ടിരുന്നു.
ഈ വീട്ടില്‍ നിന്ന് മമ്മുട്ടിയും ഭാര്യ സുല്‍ഫത്തും ന്യൂ ലുക്കിലുള്ള
ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്ത് വിട്ടതും വൈറലായതിന് പിന്നാലെയാണ് മെഗാസ്റ്റാറിന്റെ വീട്ടിലേക്ക് താരരാജാവ് എത്തുകയായിരുന്നു.പുതിയ വീട്ടിലേക്ക് ആദ്യമായാണ് മോഹന്‍ലാല്‍ വരുന്നത്.
ആന്റണി പെരുമ്പാവൂരിന്റെ മകളുടെ കല്ല്യാണത്തിന് ഇരുവരും ഒന്നിച്ചതിന്റെ ഫോട്ടോകളും നമ്മള് കണ്ടതാണ്.അതിന് ശേഷം ഇതാ വീണ്ടും താരങ്ങളുടെ സംഗമം നടന്നിരിക്കുന്നു.നീണ്ട ഒരു വര്‍ഷത്തെ തിയേറ്റര്‍ അടച്ചിടലിന് ശേഷം തുറക്കുന്നതിന്റെ ആഹ്ലാദത്തിലിരിക്കുന്ന ആരാധകര്‍ക്ക് ഇതും നല്ല കാഴ്ചയായി.
എന്തായാലും പഴയ കാലത്തേക്കാള്‍ മികച്ച രീതിയിലാണ് താരങ്ങള്‍ ഇപ്പോള്‍ അടുത്തിടപഴകിയത്.കുടുംബസമേതം താരങ്ങള്‍
ഒത്തുചേര്‍ന്ന് തുടങ്ങിയിരിക്കുന്നു.നമുക്കും അഭിമാനിക്കാം.
ഫിലീം കോര്‍ട്ട്.