അമ്മപോയെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല, സ്ഫടികത്തിലെ പൊന്നമ്മ…. മോഹന്‍ലാല്‍ വിതുമ്പി…..

വൈകാരികമായ ആ അടുപ്പം കണ്ണീരായി പെയ്തിറങ്ങി അത് മറച്ചുവെക്കാതെ മോഹന്‍ ലാല്‍ , താരം വിവരമറിഞ്ഞ ഉടനെ ഓടിയെത്തി സിദ്ധാര്‍ഥിനെയും കുടുംബത്തെയും ആശ്വസിപ്പിച്ചു ശേഷം പറഞ്ഞത്, ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകള്‍.
കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകന്റെയും ഹൃദയത്തില്‍, അമ്മയായും, സഹോദരിയായും, സ്നേഹം നിറഞ്ഞ ബന്ധുവായും നിറഞ്ഞുനിന്ന എന്റെ പ്രിയപ്പെട്ട ലളിതചേച്ചീ. അഭിനയിക്കുകയായിരുന്നില്ല ചേച്ചി, സിനിമയിലും ജീവിതത്തിലും. പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ചേര്‍ത്തുപിടിക്കുകയായിരുന്നു, തന്മയിത്വത്തോടെ. ആ സ്നേഹം, നിറഞ്ഞ പുഞ്ചിരിയോടെ കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍, കേവലം ഔപചാരികമായ വാക്കുകള്‍ കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആവുന്നില്ല.
പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്ന ചേച്ചിയുടെ വേര്‍പാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാനഷ്ടം തന്നെയാണ്. പ്രണാമം ചേച്ചീ എന്നുമാണ് മോഹന്‍ലാല്‍ എഴുതിയിരിക്കുന്നത്. സ്ഫടികം എന്ന ചിത്രത്തിലെ പൊന്നമ്മ മോഹന്‍ലാലിന് ഇനി ഓര്‍മ്മകള്‍ മാത്രം, പ്രണാമം ഞങ്ങളും അര്‍പ്പിക്കുന്നു FC