‘ലൈല ഓ ലൈല’ മോഹന്‍ലാലിന്റെ നായികയെ വര്‍ഷങ്ങള്‍ക്കുശേഷം കണ്ടപ്പോള്‍….

നായികയുടെ പേരുപറഞ്ഞാല്‍ ഇതാരാ എന്നു ചോദിച്ചുപോകും ആ മനോഹര പേരാണ് കൈനത്ത് അറോറ, അവര്‍ അഭിനയിച്ചത് മോഹന്‍ലാലിനൊപ്പം ലൈല ഓ ലൈല എന്ന ചിത്രത്തിലായിരുന്നു.
ഇത്രയും കാലം എവിടെപ്പോയി? താരം പ്രധാനമായും നേരിടുന്ന ചോദ്യമിതാണ്. എന്തായാലും ആശങ്കപ്പെടാനൊന്നുമില്ല. പ്രാദേശികമായ ചില പരിപാടികളുടെ തിരക്കില്‍ അകപ്പെട്ടുപോയതുകൊണ്ടാണ് ആരാധകരെ കാണാന്‍ കഴിയാതായിരുന്നതെന്ന് കൈനത്ത് അറോറ വിശദീകരിക്കുന്നു.
ഉത്തര്‍പ്രദേശിലെ പഞ്ചാബി കുടുംബത്തിലാണ് കൈനത്ത് അറോറ ജനിച്ചത്. തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക് സിനിമകളിലും കൈനത്ത് അറോറ അഭിനയിച്ചിട്ടുണ്ട്. ദിവ്യാ ഭാരതിയുടെ ബന്ധു കൂടിയാണ് കൈനത്ത് അറോറ. നിലവില്‍ രാജു ഛദ്ദ, ദീപക് തിജോരി എന്നിവര്‍ക്കൊപ്പം മുംബൈയിലെ മാഡ് ഐലന്‍ഡില്‍ പുതിയ സിനിമയുടെ ചിത്രീകരണ തിരക്കിലാണ് കൈനത്ത് അറോറ. ടിപ്സി എന്നാണ് ചിത്രത്തിന്റെ പേര്. സാഹസീകതയും ത്രില്ലറുമെല്ലാം സമം ചേര്‍ന്ന സിനിമയാണ് ടിപ്സിയെന്നും കൈനത്ത് സൂചിപ്പിക്കുന്നുണ്ട്.
പാഴ്സി വിഭാഗത്തില്‍പ്പെടുന്ന നവീലുമായിട്ടാണ് വിവാഹനിശ്ചയം കഴിഞ്ഞതെന്നും ഇപ്പോള്‍ തങ്ങള്‍ ഒരുമിച്ച് താമസിക്കുകയാണെന്നും കൈനത്ത് പറയുന്നു. അടുത്തിടെ കൈനത്തിന്റെ രഹസ്യ വിവാഹം കഴിഞ്ഞെന്നും ശേഷം ഒത്തുപോകാന്‍ സാധിക്കാത്തതിനാല്‍ ഇരുവരും പിരിഞ്ഞെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഈ വാര്‍ത്തകള്‍ കൈനത്ത് നിരസിച്ചിട്ടുണ്ട്. ‘ഞങ്ങള്‍ ഒരുമിച്ചാണ് താമസിക്കുന്നത്. വിവാഹനിശ്ചയം കഴിഞ്ഞു. ഇത് മനോഹരമായ ആരോഗ്യകരമായ ബന്ധമാണ്’, കൈനത്ത് അറോറ വ്യക്തമാക്കുന്നു. ലൈല ഓ ലൈല, ഗ്രാന്റ് മസ്തി, മങ്കാത്ത, കട്ട മീത്ത എന്ന ചത്രങ്ങളിലും താരം അഭിനയിച്ചു FC