മോഹന്‍ ലാലിന്റെ വര്‍ക്കൗട്ട് കണ്ടാല്‍ അസൂയപ്പെടും – പ്രായം തോല്‍ക്കുന്നത് വെറുതെയല്ല.
അസൂയയാണ് പലര്‍ക്കും താര രാജാവിനോട് ഇത്ര പ്രായമായിട്ടും എങ്ങനെ ഇങ്ങനെ ഈ ശരീരവും സൗന്ദര്യവും നിലനിര്‍ത്തുന്നു
എന്നാണ് പലര്‍ക്കും അറിയേണ്ടത്. അതെ അതറിയുക തന്നെ വേണം.ഒരു നായക നടനെന്ന നിലയില്‍ മോഹന്‍ ലാല്‍ എന്ന നടന്
ഇപ്പോഴും ഡ്യൂപ്പുളെ മാറ്റി നിര്‍ത്തിയാണ് പല ആയോധന അഭ്യാസങ്ങളും സംഘടന രംഗങ്ങളും ചെയ്യുന്നത്.പല സ്റ്റന്‍ഡ് മാസ്റ്റര്‍മാര്‍ക്കും പേടിയും അത്ഭുതവുമാണ് ലാല്‍ എന്ന വിസ്മയത്തെ.കാരണം ഏത് തരം രംഗങ്ങളും ചെയ്യാന്‍ താരത്തിന് ഇന്നും ആവേശം തന്നെയാണ്.
എങ്ങനെ അതിനെല്ലാം സാധിക്കുന്നു എന്നതിന്റെ തെളിവ് ഇതാ.
ഫിറ്റ്നെസ് ട്രെയ്നര്‍ക്കൊപ്പം പരിശീലനം നടത്തുന്നതിന്റെ വീഡിയോയാണ് താരം പുറത്ത് വിട്ടിരിക്കുന്നത്.ഓരോ മുറകളും വളരെ വൃത്തിയായാണ് താരം ചെയ്യുന്നത്.ജിമ്മിലേക്ക് വരുന്നത് മുതല്‍ മൊത്തം വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോ വരെ പുറത്ത് വിട്ടിട്ടുണ്ട്.എല്ലാം കഴിഞ്ഞ് കണ്ണിറുക്കി കാണിക്കുന്നതോടൊപ്പം കണ്ടവരോട് നന്ദിയും പറയുന്നുണ്ട്.
ഈ വീഡിയോക്ക് അടിക്കുറിപ്പായി കുറിച്ചിരിക്കുന്നതിങ്ങനെയാണ്.
മോട്ടിവേഷനാണ് എന്തും തുടങ്ങാന്‍ നിങ്ങളെ സഹായിക്കുന്നത്.
ശീലം നിങ്ങളെ മുന്നോട്ട് കൊണ്ട് പോകുന്നു.ആരോഗ്യകരമായ ഒരു
ശീലം പിന് തുടരുക.
അതെ ലാലേട്ടനെ കണ്ട് പഠിക്കുക.നല്ല ശീലമാണിതെന്ന് ബോധ്യപ്പെട്ടാല്‍ ഒന്നും നോക്കണ്ട തുടങ്ങുക.വ്യായാമം ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറ്റവും ഉത്തമം ലാലേട്ടനെ പോലെ കരുത്തനായി നില്ക്കാം.
ഫിലീം കോര്‍ട്ട്.