മോഹന്‍ലാലും പുണ്യപ്രവര്‍ത്തികളിലൂടെ സഞ്ചരിക്കുന്നു 12 കുട്ടികളെ ദത്തെടുത്തു… അവര്ക്കൊപ്പമിതാ…..
കൂടുതലൊന്നും വേണ്ട ഇതുപോലെ ഒന്ന് താങ്ങായി നിന്നാല്‍ കരകയറുന്ന അനേകായിരം കുരുന്നുകള്‍ ഈ മണ്ണിലുണ്ട് അവരെയും സ്വന്തമായി ഒന്ന് കണ്ടാല്‍ മതി.. സ്വന്തമാക്കണ്ട കാര്യമില്ല രക്ഷപ്പെട്ടുപോയ്ക്കോളും, അവരെ ഓര്‍ത്തു അഭിമാനിക്കാനുള്ള അവസരം അവരുണ്ടാക്കിത്തരും.
സുരേഷ് ഗോപി തനിക്കു കിട്ടുന്നത് വീതം വെച്ചുതുടങ്ങി അത് ചെറുതാണോ വലുതാണോ എന്നതിലല്ല അതിലൂടെ ആത്മവിശ്വാസത്തോടെ നടക്കാന്‍ കഴിയുന്നവരെ കാണുമ്പോള്‍ താരത്തിനും സന്തോഷം കൂടുതല്‍ പേരെ സഹായിക്കാനുള്ള ആവേശം.. അതാണ് മനുഷ്യന്റെ വിജയം ആ വഴിയിലൂടെ ഇതാ താരരാജാവ് മോഹന്‍ലാലും യാത്ര തുടങ്ങി 20 വിദ്യാര്‍ത്ഥികള്‍ക്കും സംഘാടകര്‍ക്കും ഒപ്പമുള്ള ആഘോഷത്തിന്റെ വീഡിയോ മോഹന്‍ലാല്‍ തന്നെയാണ് പങ്കുവെച്ചത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തമാശകള്‍ പറയുന്ന മോഹന്‍ലാലിനെയും എല്ലാവരുടെയും ആരാകണമെന്ന ഭാവി ആഗ്രഹം കൗതുകത്തോടെ ചോദിച്ചറിയുന്ന അവരെ പ്രോത്സാഹിപ്പിക്കുന്ന താരത്തെ വീഡിയോയില്‍ കാണാം.
കുട്ടികള്‍ക്കൊപ്പം പാട്ട് പാടുകയും കേക്ക് മുറിക്കുകയും ചെയ്യുന്നുണ്ട് മോഹന്‍ലാല്‍. വിശ്വശാന്തി ഇനിഷ്യേറ്റീവ് പരിപാടിയുടെ ഭാഗമായാണ് താരം അവിടെയെത്തിയത്. 20 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭാസം നല്കുന്ന പദ്ധതിയാണിത്. അടുത്ത 15 വര്‍ഷത്തേക്ക് ഇത് തുടരുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
മോഹന്‍ലാലിന്റെ വാക്കുകള്‍ കുട്ടികളോട് സംസാരിക്കുമ്പോള്‍ ഭാവി എങ്ങനെയായിരിക്കുമെന്ന് അറിയാം. വാഗ്ദാനമുള്ള കുട്ടികളോട് സംസാരിക്കുമ്പോള്‍, ഭാവി സുരക്ഷിതമാണെന്ന് നിങ്ങള്‍ക്കറിയാം. അട്ടപ്പാടിയിലെ ആദിവാസി ഗ്രാമത്തില്‍ നിന്നുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ വിന്റേജ് (വിദ്യാഭ്യാസത്തിലെ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനുള്ള വിശ്വശാന്തി ഇനിഷ്യേറ്റീവ്) പരിപാടിയിലെ ഈ 20 കുട്ടികളുമായുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നു.
എറണാകുളത്ത് ഒരാഴ്ച നീണ്ടുനിന്ന സമ്മര്‍ ക്യാമ്പില്‍ സന്ദര്‍ശിച്ചപ്പോള്‍ കൗതുകകരവും നിഷ്കളങ്കവുമായ സംഭാഷണങ്ങളാല്‍ എന്റെ ദിവസം പ്രകാശിച്ചു. വിശ്വശാന്തി അവരെ അതിന്റെ ചിറകിന് കീഴില്‍ അവര്‍ പഠിക്കുന്നതും വളരുന്നതും കാണുന്നത് അവിശ്വസനീയമാണ്. അടുത്ത 15 വര്‍ഷത്തേക്ക് ഞങ്ങള്‍ അത് സന്തോഷപൂര്‍വ്വം തുടരും. സാധ്യമായ എല്ലാ വിധത്തിലും അവരെ ഉപദേശിക്കുകയും അവരുടെ അഭിനിവേശത്തിന്റെയും ഇഷ്ടത്തിന്റെയും മേഖലകളില്‍ അവര്‍ മികവ് പുലര്‍ത്തുന്നതിന് അവര്‍ക്ക് മികച്ച വിദ്യാഭ്യാസം സൗജന്യമായി ലഭ്യമാക്കും. ഇത് വിശ്വശാന്തിയുടെ വാഗ്ദാനമാണ്. ഞങ്ങള്‍ അവരെ ഉത്തരവാദിത്തമുള്ള പൗരന്മാരായി നിങ്ങള്‍ക്ക് സമ്മാനിക്കുന്നതുവരെ. നിങ്ങളുടെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും പ്രോത്സാഹനവും ഞാന്‍ തേടുന്നു. നന്മ മരങ്ങള്‍ പൂത്തു കയ്ക്കട്ടെ FC