മലയാള സിനിമക്ക് ഇന്നും വലിയനഷ്ടം സോമശേഖരന്‍ മരിച്ചു.. ആശുപത്രിയില്‍ പുലര്‍ച്ചെ….
നല്ല പാട്ടുകള്‍ക്ക് ഈണം പകര്‍ന്ന ആര്. സോമശേഖരന്‍ വിടവാങ്ങിയിരിക്കുന്നു, സംഗീത സംവിധായകന് ആര്. സോമശേഖരന്‍ അന്തരിച്ചു 77 വയസ്സായിരുന്നു. തിങ്കളാഴ്ച്ച പുലര്‍ച്ചെ 5:15-ന് തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷന് ഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം.
തിരുവനന്തപുരം കാഞ്ഞിരംപാറ കൈരളി നഗര്‍ ‘സൗപര്‍ണിക’യില്‍ ആയിരുന്നു താമസം. പരേതരായ ഭാരതി അമ്മയുടേയും പരമേശ്വരന് ഉണ്ണിത്താന്റേയും മകനാണ്. ഭാര്യ: ജയമണി. മക്കള്‍: ജയശേഖര്‍, ജയശ്രീ, ജയദേവ്. സംവിധായകന് സുരേഷ് ഉണ്ണിത്താന് ഇളയ സഹോദരനാണ്.
സംസ്കാരം വൈകുന്നേരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍. ഇതും ഒരു ജീവിതം എന്ന ചിത്രത്തിലൂടെയാണ് സോമശേഖരന്‍ സിനിമയിലെത്തുന്നത്. ജാതകത്തിലെ ‘പുളിയിലക്കരയോലും…’ എന്ന ഗാനം പ്രശസ്തമാണ്. ആര്‍ദ്രം, വേനല്‍ക്കാലം, ബ്രഹ്മാസ്ത്രം, മിസ്റ്റര്‍ പവനായി 99.99, അയാള്‍, ഈ അഭയതീരം തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. ആദരാഞ്ജലികളോടെ FC