മുത്തുമണി മരിച്ചു രജനികാന്തിനും സിനിമ ആരാധകര്‍ക്കും നഷ്ടം… വിടനല്‍കി…
സിനിമയോടുള്ള സ്നേഹം, രജനികാന്തിനോടുള്ള അടങ്ങാത്ത ആരാധന, എല്ലാം തികഞ്ഞ മുത്തുമണി രജനീകാന്തിന് ആദ്യമായി ആരാധക സംഘടന രൂപവത്കരിച്ചു, അദ്ദേഹം ഇന്ന് സിനിമകളും താരങ്ങളും ഇല്ലാത്ത ലോകത്തേക്ക് യാത്രയായി, വയസ്സായിരുന്നു. ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു.
മധുര മുത്തുമണി എന്നറിയപ്പെട്ട മുത്തുമണി രജനീകാന്തിന് ഏറ്റവും അടുപ്പമുണ്ടായിരുന്ന ആരാധകനാണ്. മുത്തുമണിയുടെ വിവാഹം നടത്തിയത് രജനിയുടെ നേതൃത്വത്തിലായിരുന്നു. രജനീകാന്ത് നായകവേഷങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നതിന് മുമ്പ് 1977-ലാണ് മുത്തുമണി മധുരയില്‍ ആരാധക സംഘടനയുണ്ടാക്കിയത്. 1984-ല്‍ പുറത്തിറങ്ങിയ ‘അന്‍പുള്ള രജനീകാന്ത് ‘ സിനിമയിലെ ‘മുത്തുമണി ചൂടരേ വാ’ എന്നുതുടങ്ങുന്ന പാട്ട് മുത്തുമണിക്കായി രജനീകാന്ത് സമര്‍പ്പിച്ചു.
വിവാഹം സൂപ്പര്‍താരത്തിന്റെ നേതൃത്വത്തില്‍ നടത്തണമെന്ന് മുത്തുമണി ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് 1993-ല്‍ വധൂവരന്മാരെ ചെന്നൈയിലെ വീട്ടില്‍ വിളിച്ചുവരുത്തി ചടങ്ങ് നടത്തി. പോയസ് ഗാര്‍ഡനിലെ രജനിയുടെ വീട്ടിലെ പൂജാമുറിയിലായിരുന്നു താലികെട്ട്. കുറച്ചുകാലം മുമ്പ് രോഗംപിടിപെട്ടപ്പോള് മധുരയില്‍നിന്ന് ചെന്നൈയിലെത്തിച്ച് ചികിത്സനല്കാന് രജനി സൗകര്യമൊരുക്കിയിരുന്നു.
2020-ല്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ ഫോണില്‍ വിളിച്ച് രജനി ആരോഗ്യവിവരം തിരക്കി. ഇതോടെ മുത്തുമണിയുടെ ക്ഷീണാവസ്ഥമാറിയെന്ന് വീട്ടുകാര്വെളിപ്പെടുത്തിരുന്നു. അത്രക്ക് ബന്ധമായിരുന്നു രജനിയും മുത്തുമണിയും തമ്മില്‍. അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി, ഏക മകള്‍ സായ് ഹരിണി, ഇവര്‍ക്ക് തുണയായി രജനിയുണ്ടാകും എന്നും.. ആദരാഞ്ജലികളോടെ FC