നടി പാര്‍വ്വതിയെ ചതിച്ചത് ഈ സംവിധായകന്-ആ സിനിമയില്‍ നായകനും
നടനും സംവിധായകനുമായ ബൈജു എഴുപുന്ന തന്നെ ചതിച്ചു.പാര്‍വ്വതി ഓമനക്കുട്ടന്.
2008ലെ ലോകസുന്ദരി മത്സരത്തിലെ രണ്ടാം സ്ഥാനക്കാരിയാണ് മലയാളിയായ പാര്‍വ്വതി ഓമനക്കുട്ടന്.ചങ്ങനാശ്ശേരിയാണ് പാര്‍വ്വതിയുടെ സ്വദേശമെങ്കിലും ഇപ്പോള്‍ മുംബൈയിലാണ് പാര്‍വ്വതി താമസിക്കുന്നത്.
ഒരു നല്ല നടിയായി ശോഭിക്കാത്ത ഒട്ടേറെ നടിമാരുടെ കൂട്ടത്തിലാണ് പാര്‍വ്വതി ഓമനക്കുട്ടന്റെ സ്ഥാനം.ആകെ ചെയ്തത് അഞ്ച് ചിത്രങ്ങളാണ്.അതില്‍ 2 ഹിന്ദി ചിത്രങ്ങളും രണ്ട് തമിഴ് ചിത്രങ്ങളും ഒരു മലയാള ചിത്രവും.രണ്ട് ചിത്രങ്ങളുടെ ഷൂട്ടിങ് പൂര്‍ത്തിയായില്ല.
ആകെ ശ്രദ്ധിക്കപ്പെട്ടത് അജിത്ത് നായകനായി എത്തിയ ബില്ല2 മാത്രമാണ്.
അത്പോലെ പാര്‍വ്വതി ഓമനക്കുട്ടന് അഭിനയിച്ചത ഒരേ ഒരു മലയാള ചിത്രത്തില്‍ മാത്രമാണ്.ആ ചിത്രം തന്നെ ചതിച്ചാണ് ചെയ്തതെന്നാണ് പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍.നടനും സംവിധായകനുമായ ബൈജു എഴുപുന്ന തന്നെ ചതിച്ചു എന്ന് മുന്‍ മിസ്സ് ഇന്ത്യ വെളിപ്പെടുത്തല്‍.
തന്റെ ആദ്യ മലയാള ചിത്രമായിരുന്നു കെ.ക്യൂ.ഈ ചിത്രത്തില്‍ നായികയാകണമെന്ന് പറഞ്ഞ് ബൈജു തന്നെ സമീപിച്ചപ്പോള്‍ തമിഴിലെ സൂപ്പര്‍ സ്റ്റാറാണ് നായകനെന്നാണ് പറഞ്ഞിരുന്നത്.മലയാളത്തിലും തമിഴിലും ഒരേ സമയം എത്തുന്ന ചിത്രത്തില്‍ നായകനായ സൂപ്പര്‍ താരം എത്തുമെന്ന് പറഞ്ഞതിനാല്‍
താന്‍ നായികയായി കരാറില്‍ ഒപ്പിടുകയും ചെയ്തു.
എന്നാല്‍ സിനിമയുടെ പാതി ഷൂട്ടിങ് പൂര്‍ത്തിയായപ്പോഴാണ് അറിഞ്ഞത് ബൈജു തന്നെയാണ് ചിത്രത്തില്‍ നായകനെന്നുള്ളത്.തുടര്‍ന്ന് ചിത്രം മുടങ്ങരുത് എന്ന് കരുതിയാണ് അഭിനയിച്ചതെന്നും ചിത്രം പുറത്തിറങ്ങരുതെ എന്ന് ആഗ്രഹിച്ചതായും പാര്‍വ്വതി ഒരു പ്രമുഖ മാഗസ്സിനു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
ഫിലീം കോര്‍ട്ട്.