അമ്മ ഗര്‍ഭിണി ആയപ്പോള്‍ അനിയനെ പ്രതീക്ഷിച്ചു കിട്ടിയത് ഇതാ ഇവളെ.. സഹോദരിയെ കാട്ടി നമിത…..
ആശിക്കുന്നത് പോലെയല്ല ദൈവം നിഴ്ചയ്ക്കും പോലെയാണ് കാര്യങ്ങള്‍ നടക്കുക. അനിയനെ പ്രതീക്ഷിച്ച നമിതയ്ക്ക് അനിയത്തിയെ കിട്ടി അതിനെ കുറിച്ച് പറയുന്നത്, സഹോദരി അകിതയുടെ പിറന്നാളിന് സ്നേഹത്തില്‍ ചാലിച്ച കുറിപ്പുമായി നടി നമിത പ്രമോദ്. അമ്മ ഗര്‍ഭിണിയായപ്പോള്‍ ഒരു അനുജനെ കിട്ടുമെന്നാണ് കരുതിയതെന്നും അനുജത്തിയുണ്ടായപ്പോള്‍ ദേഷ്യമാണു തോന്നിയതെന്നും നമിത പറയുന്നു.
എന്നും വഴക്കടിച്ചിരുന്നെങ്കിലും അനുജത്തി വിദേശത്തു പോയതിനു ശേഷമാണ് പിണങ്ങാന്‍ ആരുമില്ലാത്ത വിഷമം അറിഞ്ഞതെന്നും ഇങ്ങനെയൊരു കുസൃതിയെ അനുജത്തിയായി കിട്ടിയതില്‍ ദൈവത്തോടു നന്ദി പറയുന്നുവെന്നും നമിത കുറിച്ചു.”എന്റെ തങ്കത്തിന് 22 ാം ജന്മദിന ആശംസകള്‍. അമ്മ വീണ്ടും ഗര്‍ഭിണിയായിരുന്നപ്പോള്‍ ഞാന്‍ ഒരു സഹോദരനെയാണ് പ്രതീക്ഷിച്ചത്. 4 വയസ്സുള്ള ഞാന്‍ എപ്പോഴും ഒപ്പം കളിക്കാന്‍ ഒരു ഇളയ സഹോദരനെ സ്വപ്നം കണ്ടിരുന്നു. പക്ഷേ എന്റെ പ്രതീക്ഷയ്ക്കു വിരുദ്ധമായി നീ ജനിച്ചപ്പോള്‍ എനിക്ക് വലിയ നിരാശയായി.
നീ ആദ്യ ചുവടു വയ്ക്കുന്നത് വരെ നിന്റെ വില എനിക്ക് മനസ്സിലായില്ല. പക്ഷേ നീ പിച്ചവച്ച നാള് മുതല്‍ നമ്മുടെ ബന്ധം ദൃഢമായി. പിന്നീടെന്നും സുഖത്തിലും ദുഃഖത്തിലും നമ്മള് ഒരുമിച്ചു നിന്നു. ടിവി റിമോട്ട്, ചിക്കന്‍ ലെഗ് പീസ് തുടങ്ങി നിന്റെ യുകെയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതുവരെയുള്ള കാര്യങ്ങള്‍ക്ക് നമ്മള് പോരടിച്ചു. അമ്മയും അച്ഛനും നമ്മളെ കയ്യോടെ പിടികൂടിയപ്പോഴെല്ലാം പരസ്പരം തുണയായി നിന്നു. നമ്മള് ഡ്രസ് ഷെയര്‍ ചെയ്തു ധരിച്ചിരുന്നത് കാരണം നീ യുകെയില്‍ പോയത് മുതല്‍ എന്റെ വാര്‍ഡ്രോബ് ഏതാണ്ട് ശൂന്യമാണ്.
എന്റെ വളയിലും ലിപ്സ്റ്റിക്കിലും നീ കൈവയ്ക്കുന്നത് എനിക്ക് എത്ര ദേഷ്യമുള്ള കാര്യമാണെന്ന് നിനക്കറിയാം. അതുപോലെ നിന്റെ ഷോര്‍ട്ട്സ് ഞാന്‍ ധരിക്കുന്നതും ബാത്ത് റൂം ഞാന്‍ ഉപയോഗിക്കുന്നതും നിന്നെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്. അങ്ങനെ നീളുന്നു കുറിപ്പ്.. ഈ സ്നേഹം എന്നും നിലനില്ക്കട്ടെ. FC