വിവാഹം കഴിഞ്ഞിട്ട് 15 വര്‍ഷം നടന് നരേന്ന്റെ ഭാര്യ ഗര്‍ഭിണി… സന്തോഷത്തില്‍ താരകുടുംബം…..

15-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ അതീവ സന്തോഷകരമായ ഒരു വാര്‍ത്ത പങ്കുവെച്ച് തെന്നിന്ത്യന്‍ നടന് നരേന്. വീണ്ടും അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷമാണ് താരം ആരാധകരോട് വെളിപ്പെടുത്തിയത്
പതിനഞ്ചാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ഈ സ്പെഷ്യല്‍ ദിവസത്തില്‍ കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ കൂടി ഞങ്ങള്‍ കാത്തിരിക്കുകയാണെന്ന സന്തോഷം പങ്കുവെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ ഇന്‍സ്റ്റഗ്രാമില്‍ നരേന് കുറിച്ചു. ഒപ്പം ഭാര്യ മഞ്ജു നരേനും മകള്‍ക്കൊപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
2007-ലായിരുന്നു മഞ്ജുവുമായി നരേന്റെ വിവാഹം. ഇവര്‍ക്ക് 15 വയസ്സ് പ്രായമുള്ള തന്മയ എന്നൊരു മകളുണ്ട്. ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദ പീപ്പിള്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നരേന് തമിഴിലും ശ്രദ്ധ പതിപ്പിച്ചു. അടുത്തിടെ ഇറങ്ങിയ കമല്ഹാസന് ചിത്രം വിക്രത്തിലും നരേന് അഭിനയിച്ചിരുന്നു. കൈതി 2 ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം എന്നും ഈ സന്തോഷം നിലനില്ക്കട്ടെ. FC