വിനായകന് സെക്സ് ചോദിച്ചു വാങ്ങുമെന്ന് പറഞ്ഞപ്പോള്‍ നവ്യ നായര്‍ ചിരിച്ചിരുന്നു, ഇപ്പോ പറയുന്നു……..

അപ്പോ മിണ്ടാന്‍ കഴിഞ്ഞില്ല, ഒറ്റക്കിരുന്നപ്പോ മറുപടിയിതാ വന്നിരിക്കുന്നു, നവ്യ നിങ്ങള്‍ വേദിയില്‍ നിന്ന് തന്നെ മറുപടികൊടുത്തിരുന്നെങ്കില് അതിനൊരു വ്യക്തതയും ഇത്തരം പോങ്ങന്മാര്ക്ക് താക്കിതുമാകുമായിരുന്നു, വിവാദമായപ്പോള്‍ വടിയെടുതൊങ്ങിയിട്ട് കാര്യമില്ല, കയ്യകലത്തിലുള്ളപ്പോള് ചെറുതായൊന്ന് അടിക്കണമായിരുന്നു.
സംവിധായകന് വികെ പ്രകാശിനൊപ്പമുള്ള ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു നവ്യയുടെ വിശദീകരണം.നവ്യ നായരേയും വിനായകനേയും നവ്യ നായികയായ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു വിനായകന്റെ വിവാദ പരാമര്‍ശനം.
മീ ടു എന്നതിന്റെ അര്‍ത്ഥം തനിക്ക് അറിയില്ല. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ തോന്നിയാല്‍ അത് ചോദിക്കും അതിനെയാണ് മീ ടു എന്ന് വിളിക്കുന്നത് എങ്കില്‍ താന്‍ അത് വീണ്ടും ചെയ്യുമെന്നുമായിരുന്നു വിനായകന് പറഞ്ഞത്. ‘എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും. എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്.
അതാണ് നിങ്ങള്‍ പറയുന്ന മീ ടു എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല’ വിനായകന് പറഞ്ഞു. പ്രസ്താവന സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ വിവാദത്തിനാണ് തുടക്കമിട്ടത്.സിനിമ സാമൂഹ്യ രാഷ്ട്രീയ മേഖലകളിലുള്ളവര്‍ നടനെതിരെ രംഗത്തെത്തി. വിഷയത്തില്‍ ഇത് വരെ പ്രതികരിക്കാത്ത ഡബ്യൂസിസി നിലപാടിനെ ചോദ്യം ചെയ്താണ് നടന് ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
സ്ത്രീകളെ പറ്റിയുള്ള വിനായകന്റെ കാഴ്ചപ്പാട് വികലമായി എന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനും വിമര്‍ശിച്ചു. വനിത കമ്മീഷന് സ്വമേധയാ കേസെടുക്കണമെന്ന ആവശ്യവുമാണ് ശക്തമാവുകയാണ്. വിനായകന് അങ്ങനെയാണ് തിരുത്തുക അസാധ്യം തിരുത്താന്‍ ശ്രമിക്കുന്നവര്‍ മാറുക FC