കളിക്കാന്‍ ഒരുലക്ഷം. നവ്യ നായര്‍ സമ്മതിക്കുമോ വേദിയില്‍ വെച്ചാണ് പറയുന്നത്…
സ്വന്തം മകന് ഒരുലക്ഷം രൂപയുടെ ഡൗണ്‍ലോഡ് ഉപകരണം അതിനെകുറിച്ചാണ് നവ്യാനായര്‍ ഗാന്ധിഭവനില്‍ നടന്ന പ്രഭാഷണത്തില്‍ പറഞ്ഞത് .പത്തനാപുരത്ത് ഗാന്ധിഭവനില്‍ താരം നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ചടങ്ങില്‍ നവ്യാനായരുടെ പ്രസംഗം ഏറെ കൈയടിയും നേടുകയുണ്ടായി. ഇന്നത്തെ കാലത്ത് കുട്ടികള്‍ക്ക് കിട്ടുന്ന പ്രി വില്ലേജിനെ കുറിച്ചായിരുന്നു താരം വേദിയില്‍ സംസാരിച്ചത്.
ഒരു ഇലക്ട്രോണിക്സ് ഷോപ്പില്‍ പോയപ്പോള്‍ മകന് അവിടെ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപയിലധികം വിലവരുന്ന ഒരു ഉപകരണം ചൂണ്ടിക്കാണിച്ച് അത് തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടു,എന്തിനാണെന്ന് ചോദിച്ചപ്പോള്‍ അതുണ്ടെങ്കില്‍ തനിക്ക് ഒരുപാട് ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും എന്നായിരുന്നു മറുപടി നല്‍കിയത്. ഇന്നത്തെക്കാലത്ത് കുട്ടികള്‍ക്ക് പൈസയുടെ വിലയെക്കുറിച്ച് യാതൊരുവിധ അറിവുമില്ലായെന്നും കിട്ടുന്ന അവസരങ്ങളെ കുറിച്ച് യാതൊരു വിധ ബോധവുമില്ലായെന്നും താരം പറഞ്ഞു.
എന്നാല്‍ താന്‍ മകനോട് നിനക്ക് കയ്യിലുള്ള കളിച്ചു കഴിഞ്ഞ ഗെയിമുകള്‍ ഡിലീറ്റ് ചെയ്ത ശേഷം പുതിയവ ഡൗണ്‍ലോഡ് ചെയ്യാന്‍ പാടില്ലെ എന്ന് ചോദിച്ചുവെന്നും. സാധിക്കും എന്ന മറുപടി മകന് നല്‍കിയെന്നും നവ്യ പറഞ്ഞു. ‘ചിന്തിക്കാനുള്ള ഒരു അവസരം നമ്മുടെ മക്കള്‍ക്ക് കിട്ടുന്നില്ല കാരണം ഒരുപാട് അവസരങ്ങള്‍ ആണ് അവര്‍ക്ക് മുന്നില്‍ ഇപ്പോഴുള്ളത്, പലപ്പോഴും ഇത്തരത്തിലുള്ള ഗാന്ധിഭവന് പോലുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ഞാന്‍ മകനോട് പറയാറുണ്ട്.
സമൂഹത്തെക്കുറിച്ചും മനുഷ്യരെക്കുറിച്ചും ഇപ്പോള്‍ ലഭിക്കുന്ന അവസരങ്ങളെക്കുറിച്ചും പൂര്‍ണമായ ബോധത്തോടുകൂടി മാത്രമേ വളരാന്‍ പാടുള്ളൂ എന്ന് മകന് ഉപദേശവും നല്‍കാറുണ്ട് നവ്യ നായര്‍ പറഞ്ഞു. നവ്യ നിങ്ങള്‍ വളര്‍ന്നിരിക്കുന്നു നല്ലതു ചെയ്യുക ആവശ്യങ്ങള്‍ കണ്ടറിഞ്ഞു ചെയുക. FC