കാമുകനൊപ്പം കൊച്ചിയില്‍ പറന്നിറങ്ങി നയന്‍ താര-അമ്മയുടെ മടിയില്‍ പിന്നെ…..
മലയാളിയാണ് ഇപ്പോള്‍ തട്ടകം തെന്നിന്ത്യ-തെന്നിന്ത്യയില്‍ കോടികള്‍ പ്രതിഫലം പറ്റുന്ന നായികയായ നയന്‍താരയുടെ ജന്മസ്ഥലം കേരളമാണ്.തിരുവല്ലക്കാരിയായ ഡയാന മറിയമാണ് സത്യനന്തിക്കാടിന്റെ ജയറാം ചിത്രമായ മനസ്സിനക്കരെയിലൂടെ നയന്‍താരയായത്.1984ല്‍ നയന്‍സ് ജനിച്ചത് ബാംഗ്ലൂരിലാണ്.
തിരുവല്ലക്കാരായ കുര്യനും ഓമനക്കും പൊന്നോമനയായി.ബോളിവുഡും കോളിവുഡും ടോളിവുഡും
മോളിവുഡും കീഴടക്കിയ നയന്‍താര എന്ന രാജകുമാരിയുടെ മനസ്സ് കീഴടക്കിയത് സംവിധായകന് വിഘ്നേഷ് ശിവയാണ്.
ഓണമാഘോഷിക്കാന്‍ നയന്‍സ് തന്റെ ഭാവി ലൈഫ്
പാര്‍ട്ട്ണറെ കൂട്ടി തന്റെ കൊച്ചിയിലെ വസതിയിലേക്ക്,അമ്മയുടെ അടുത്തേക്ക് വന്നത് പ്രൈവറ്റ് ചാര്‍ട്ടേഡ് ജെറ്റിലാണ്.നാളുകള്‍ക്ക് ശേഷമുള്ള ആകാശയാത്ര എന്ന അടിക്കുറിപ്പോടെയാണ് വിഘ്നേഷ് ഫോട്ടോസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
കൂടാതെ വിഘ്നേഷ് പറയുന്നത് സന്തോഷമായിരിക്കാന്‍ നമുക്ക് കാരണങ്ങള്‍ കണ്ടെത്താം.അതിനോട് പ്രതീക്ഷചേര്ത്ത് മെച്ചപ്പെടുത്താം.
ഈ മഹാമാരിയുടെ കാലത്ത് എല്ലാവരുടെയും മുഖത്ത് പുഞ്ചിരിയെത്തിക്കാന്‍ അതാണൊരു വഴി.എട്ട് മാസത്തിന് ശേഷമാണത്രേ ഇരുവരും ചെന്നൈ വിട്ടൊരുയാത്ര.എന്തായാലും ഓണമാഘോഷിക്കാന്‍ എത്തിയല്ലെ-ആശംസകള്‍ നേരുന്നു.
ഫിലീംകോര്ട്ട്.