നയന്‍ താര വിഘ്നേഷ് വിവാഹം സിനിമപോലെ സംവിധാനം ഗൗതം മേനോന്.. നെറ്റ്ഫ്ലിക്സില്‍ ലൈവ് കാണാം…….
കോടികള്‍ വാരിയെറിഞ്ഞ് നെറ്റ്ഫ്ളിക്സ് ആ സിനിമ സ്വന്തമാക്കി… ഏത് സിനിമയെന്നല്ലേ നയന്‍താരയുടെയും സംവിധായകന് വിഘ്നേഷ് ശിവയുടെയും വിവാഹമാണ് സിനിമ മോഡലില്‍ ചെയ്യുന്നതും അത് ലൈവ് ടെലികാസ്റ്റ് ആക്കുന്നതും വിവാഹം സംവിധാനം ചെയുന്നത് പ്രശസ്ത സംവിധായകന് ഗൗതം മേനോനാണ്, അതിന്റെ നിര്‍മ്മാണം കോടികള്‍ മുടക്കി നെറ്റ്ഫ്ളിക്സ് സ്വന്തമാക്കി… ആരാധകര്‍ ആഘോഷമാക്കാറുള്ള ഒന്നാണ് താര വിവാഹങ്ങള്‍.
ആ വേദികളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ ട്രെന്‍ഡിംഗ് ആവാറുമുണ്ട്. ഇവയോടുള്ള പൊതുജനത്തിന്റെ വലിയ താല്പര്യം മനസ്സിലാക്കി വിവാഹ വീഡിയോ വന്‍ തുക നല്കി സ്വന്തമാക്കാന്‍ ഒടിടി പ്ലാറ്റ്ഫോമുകള് രംഗത്തെത്തിയത് സമീപ കാലത്താണ്.
കത്രീന കൈഫ്- വിക്കി കൗശല്‍, രണ്‍ബീര്‍ കപൂര്‍- അലിയ ഭട്ട് വിവാഹങ്ങളൊക്കെ നേടിയ ഒടിടി സംപ്രേഷണാവകാശ തുകയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ വരാനിരിക്കുന്ന മറ്റൊരു താരവിവാഹവും പ്രേക്ഷകര്‍ക്ക് ഒടിടിയിലൂടെ കാണാനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റാരുടേതുമല്ല, നയന്‍താര- വിഘ്നേഷ് ശിവന് വിവാഹമാണ് അത്തരത്തില്‍ പ്രേക്ഷകരിലേക്ക് എത്തുകയെന്നാണ് പുറത്തെത്തുന്ന വിവരം.
ജൂണ്‍ 9ന് മഹാബലിപുരത്തുവച്ചാണ് ഇരുവരുടെയും വിവാഹം. തലേരാത്രി ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ റിസപ്ഷനും ഒരുക്കിയിട്ടുണ്ട്. ഈ താരവിവാഹത്തിന്റെ ഒടിടി സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ പ്ലാറ്റ്ഫോമിനുവേണ്ടി വിവാഹ വീഡിയോ തയ്യാറാക്കാന്‍ സംവിധായകന് ഗൗതം മേനോനുമായാണ് നെറ്റ്ഫ്ലിക്സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇവയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഞങ്ങള്‍ ആദ്യമേ വിവാഹ മംഗള ആശംസകള്‍ നേരുന്നു നയന്‍സിനും, വിഘ്നേഷിനും. FC