തരി സ്വര്ണ്ണമണിയാതെ നയന്‍ താര താലിചാര്‍ത്താന്‍ തലകുനിച്ചു, പേര് കൊത്തിയ പട്ടുസാരി.. മൊത്തം മരതകാഭരണം…….
തുടങ്ങിയത് മുതല്‍ പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളാണ് നയതാര വിഘ്നേഷ് ശിവ വിവാഹവുമായി ബന്ധപ്പെട്ടുള്ളത്.. വിവാഹം കഴിഞ്ഞതോടെ ധരിച്ച ആഭരണങ്ങള്‍, വസ്ത്രം തുടങ്ങിയ വിവരങ്ങള്‍ കൂടി വരികയാണ്, നയന്‍താര വിഘ്നേഷ് ശിവന് വിവാഹ ചിത്രങ്ങളാണ് ഇന്ന് സകല മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുന്നത്.
എത്ര കണ്ടാലും കണ്ണെടുക്കാനാകാത്ത അഴകെന്നാണ് പ്രതികരണം. നയന്‍താര ധരിച്ച ചുവപ്പ് സാരിയാണ് പ്രധാന ആകര്‍ഷണം. ചുവപ്പ് ലെഹങ്കയും സാരിയും ഒത്തുചേര്‍ന്ന വസ്ത്രമാണ് നയന്‍താര ധരിച്ചത്. മോണിക്ക ഷാ ഡിസൈന്‍ ചെയ്ത വെര്‍മില്യണ്‍ റെഡ്ഡിലുള്ള ഹാന്‍ഡ്ക്രാഫ്റ്റ് സാരിയാണിത്. ഹൊയ്സല ക്ഷേത്ര ഡിസൈനാണ് എംബ്രോയ്ഡറിയില്‍ ചെയ്തിരിക്കുന്നത്. നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും പേരും സാരിയില്‍ കൊത്തിവെച്ചിരിക്കുന്നു.
സ്വര്‍ണത്തിന് പകരം നയന്‍താര അണിഞ്ഞത് മരതകത്തിന്റെ ആഭരണങ്ങളാണ്. കണ്ണുകള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള സിംപിള്‍ മേക്കപ്പിലാണ് താരം വധുവായത്. പാരമ്പര്യ വസ്ത്രത്തില്‍ തനി തമിഴ് വരുത്തിയാണ് വിവാഹ ദിനത്തില്‍ വിഘ്നേഷ് എത്തിയത്. ഹാന്‍ഡ് ക്രാഫ്റ്റ് ചെയ്ത വേഷ്ടിയും കുര്‍ത്തയും ഷാളും ചേരുന്നതായിരുന്നു വിഘ്നേഷിന്റെ വിവാഹ വേഷം. ജേഡ് ബൈ മോണിക്ക ആന്‍ഡ് കരിഷ്മയാണ് വസ്ത്രങ്ങള്‍ തയാറാക്കിയത്.
രാവിലെ 8.30ന് നടന്ന ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹസത്കാരത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, ഷാരൂഖ് ഖാന്, കമല്ഹാസന്, സൂര്യ, ദിലീപ്, ആര്യ, കാര്‍ത്തി തുടങ്ങിയവര്‍ പങ്കെടുക്കുകയും ചെയ്തു. ദീര്‍ഘായുസും മംഗല്യ ഭാഗ്യവും നൂറ്റാണ്ടുകള്‍ നിലനില്ക്കാന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ FC