നയന്‍ താരയും കാമുകന് വിഘ്നേഷും ഗോവയില്‍- ഹോട്ടലില്‍ നിന്നുള്ള ഫോട്ടോ-
തന്റെ ആദ്യ സിനിമയിലെ നായികയായിരുന്നു തെന്നിന്ത്യന്‍ ലേഡിസൂപ്പര്‍ സ്റ്റാര്‍ നയന്‍ താര.നാനും റൗഡി താന്‍ എന്ന വിഘ്നേഷ് ശിവയുടെ ചിത്രത്തിലഭിനയിക്കാന്‍ എത്തിയ നയന്‍സിനെ പിന്നെ സംവിധായകനായ വിഘിനേഷ് ശിവ വിട്ടില്ല.പ്രഭുദേവയുമായുള്ള പ്രണയം വിവാഹ മോഹം തകര്‍ന്ന് അതിന്റെ ദു:ഖം മറക്കാന്‍ ഒരു മരുന്നന്വേഷിച്ച നയന്‍സിന് വല്ലാത്തൊരു സുഖം കൊടുക്കാന്‍ വിഘ്നേഷിന് കഴിഞ്ഞു.എന്നതാണ് സത്യം.അഞ്ച് വര്‍ഷത്തെ പ്രണയത്തിനിടെ പല രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.പല ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു.സുഖവാസ കേന്ദ്രങ്ങളിലെല്ലാം പോയി ഇക്കഴിഞ്ഞ ഓണത്തിന് ഒരു ഫ്ളൈറ്റ് വാടകക്കെടുത്ത് നയന്‍സ് വിഷ്നേഷിനെയും കൊണ്ട് കൊച്ചിയില്‍ പറന്നിറങ്ങി.അമ്മക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം കേരളത്തിന്റെ മഹത്തായ ഓണം ആഘോഷിച്ചു മടങ്ങി.
വിഘ്നേഷിന്റെ ജന്മദിനത്തിന് കുടുംബ സമേതം ഗോവയില്‍ പോയതിന്റെയും അവിടുത്തെ ആഘോഷത്തിന്റെയും ഫോട്ടോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
നയന്‍സിനൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം താരം മറച്ചുവക്കുന്നില്ല.ജീവിതം ആനന്ദകരമാണ് കൂടെയുള്ള ആള് തരുന്ന പോസറ്റീവ് എനര്‍ജി ഏത് കാര്യവും വേഗത്തില്‍ വിജയിപ്പിക്കാന്‍ സാധിക്കുന്നതാണെന്നും വിഘ്നേഷ് കുറിക്കുന്നു.
ഹൃദയം നിറഞ്ഞ ജന്മദിനാശംസകള് വിഘ്നേഷ് ശിവ- നയന്‍സിനെ വേഗം കെട്ടുക.
ഫിലീം കോര്‍ട്ട്.