ആരെയും വിളിച്ചില്ലെന്നും, ആരും കണ്ടില്ലെന്നും പറയരുത് ….. നയന്‍താര വിഘ്നേഷ് വിവാഹം ജൂണ്‍ 9.. ക്ഷണക്കത്തിതാ …..

ആ കാത്തിരിപ്പിന് വര്‍ഷങ്ങള്‍… എന്നാലും നടക്കുകയാണല്ലോ എന്ന സന്തോഷത്തില്‍ ആരാധകര്‍… തങ്ങള്‍ അത്രയേറെ സ്നേഹിച്ച നയന്‍താരയുടെ വിവാഹ ക്ഷണക്കത്ത് പുറത്തെത്തിയതോടെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് ആരാധകര്‍, കാരണം ആദ്യം നയന്‍സ് കെട്ടുമെന്ന് കേട്ടത് ചിമ്പുവിനെ, അതുകഴിഞ്ഞ് ആര്യയുടെ പേരായി, അതും കഴിഞ്ഞ് പ്രഭുദേവയുടെ പേരായി, പ്രഭുദേവ ഭാര്യയെ വരെ ഉപേക്ഷിച്ചു കതിര്മണ്ഡപത്തിലെത്തിയതാണ് പക്ഷേ മക്കളുടെ കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ അതൊഴിവായി..
ആ വിഷമത്തില്‍ നില്‍ക്കുമ്പോഴാണ് നാനും റൗഡി താന്‍ എന്ന വിഘ്നേഷ് ചിത്രത്തില്‍ നയന്‍സ് നായികയാകുന്നത് അന്ന്് തുടങ്ങിയ പ്രണയം വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ജൂലൈ 9 ന് മഹാബലിപുരത്തുവെച്ചു നടക്കുകയാണ്, ചലച്ചിത്ര ലോകം ഏറെക്കാലമായി കാത്തിരുന്ന ആ വാര്‍ത്ത ഒടുവില്‍ സത്യമാവുകയാണ്.
തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും വിവാഹിതരാകുന്നു. ജൂണ്‍ ഒന്‍പതിന് മഹാബലിപുരത്ത് വച്ചാകും വിവാഹമെന്ന് ‘പിങ്ക് വില്ല’ പുറത്ത് വിട്ട ഡിജിറ്റല്‍ ക്ഷണക്കത്തില്‍ പറയുന്നു. അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാകും വിവാഹ ചടങ്ങിലുണ്ടാവുക. നീണ്ട ഏഴുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് താര വിവാഹം. അജിത്തിനെ നായകനാക്കി വിഘ്നേഷ് ഒരുക്കുന്ന ചിത്രത്തിന് മുമ്പ് വിവാഹം ഉണ്ടാകുമെന്ന് നേരത്തെ അഭ്യൂഹം പരന്നിരുന്നു. ആദ്യമേ ഞങ്ങള്‍ ആശംസകള്‍ നേരുന്നു. FC