നടി പൂജ ഹെഗ്ഡെയും പ്രഭാസും തമ്മില്‍ കലഹം.. നടി തന്നെ രംഗത്ത് ആരാധകര്‍ക്ക് നിരാശ……
ഇഷ്ടപ്പെടുന്നവര്‍ തമ്മില്‍ പിണങ്ങിയാല്‍ അവരെ സ്നേഹിക്കുന്നവര്‍ക്ക് കടുത്ത നിരാശ വരും അത് നന്നായി അറിയുന്നത് കൊണ്ടാണ് പൂജ ഹെഗ്ഡെ തന്നെ രംഗത്തെത്തിയത്.
വൈകുണ്ഡപുരം എന്ന ചിത്രത്തില്‍ അല്ലുവിന്റെ നായികയായതോടെയാണ് പൂജയുടെ തലവരമാറിയത്, കൈനിറയെ സിനിമകള്‍ ലോകം മുഴുവന്‍ ആരാധകര്‍ സംഗതി ജോറായി നില്‍ക്കുമ്പോഴാണ് പ്രഭാസിന്റെ രാധേ ശ്യാം എന്ന ചിത്രത്തില്‍ പൂജ നായികയാകുന്നത് എന്നാല്‍ പടം അത്ര ക്ലിക്കായില്ല, അതിനിടയിലാണ് പ്രഭാസും പൂജയും തമ്മില്‍ കലഹത്തിലാണെന്ന വാര്‍ത്ത വരുന്നത്, പൂജ ഹെഗ്ഡെയും പ്രഭാസും അത്ര രസത്തിലല്ല എന്ന കഥയിറങ്ങിയതിന് പിന്നാലേ പൂജ തന്നെ ആരാധകരോട് കാര്യങ്ങള്‍ ഇങ്ങനെയാണ് വിശദീകരിക്കുന്നത് .
നിര്‍ഭാഗ്യവശാല്‍ നെഗറ്റീവിറ്റി ചിലപ്പോള്‍ വിറ്റഴിക്കപ്പെടുകയാണ്. സത്യമായിരിക്കണമെന്നില്ല, പക്ഷേ ആളുകള്‍ അതിനെ കുറിച്ച് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നു. പക്ഷേ എനിക്ക് ചെയ്യാന്‍ കഴിയുന്നത് പൊസീറ്റിവിറ്റി നിറയ്ക്കുക എന്നതാണ്. അതുകൊണ്ട് എന്റെ സോഷ്യല്‍ മീഡിയയില്‍ ജീവിതത്തിലെ നല്ല സമയത്തെ കുറിച്ചുള്ളതാണ്. ഒരുപാട് നെഗറ്റീവിറ്റി സാമൂഹ്യ മാധ്യമങ്ങളില്‍ ഉണ്ട്. അതിലേക്ക് ചേരാന്‍ താന്‍ ആഗ്രഹിക്കുന്നില്ല.അതിന്റെ പാട്ടിനുവിട്ട് താന്‍ പൊസിറ്റീവിറ്റിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പൂജ ഹെഗ്ഡെ പറയുന്നു.
അതെ ഗോസിപ്പുകള്‍ക്കും കുത്തിത്തിരുപ്പുകള്‍ക്കും ചെവികൊടുക്കാതിരിക്കുക ഇപ്പോള്‍ സമയം അനുകൂലമാണ് വിവാദങ്ങള്‍ക്ക് പിന്നാലെ പോകാതെ അത് മുതലാക്കുക FC