പ്രസവ വേദനയില്‍ പുളഞ്ഞ ഭാര്യയെ രക്ഷിക്കാന്‍ സൈന്യത്തെ വിളിച്ച് ഭര്‍ത്താവ്-മഞ്ഞ് മലയിലൂടെ സൈന്യം.
കാശ്മീര്‍ താഴ്വര മഞ്ഞ് പുതച്ച് കിടക്കുകയാണ് റോഡും വീടും തോടും മലകളും മരങ്ങളും മഞ്ഞ് പാളികള്‍ക്കിടയിലാണ് 2 ഇഞ്ച്
കനത്തില്‍ വീണ് കിടക്കുന്ന മഞ്ഞ് JCB ഉപയോഗിച്ച് മാറ്റിയാണ്
റോഡ് സഞ്ചാര യോഗ്യമാക്കുന്നത്.വീട് വിട്ട് ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്നും മാത്രമല്ല ഗ്യാസ്,ഡീസല്‍,പെട്രോള്‍ തുടങ്ങിയവയെല്ലാം റേഷന്‍ അടിസ്ഥാനത്തിലേക്ക് മാറ്റിയിട്ടുമുണ്ട് ഭരണകൂടം.
അതിനിടയിലാണ് സൈന്യത്തിന്റെ അത്യാവശ്യ ഇടപെടല്‍ നടന്നിരിക്കുന്നത്.എന്നും സൈനികരെ അക്രമിക്കുന്നതിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും മാത്രം വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു കാശ്മീര്‍ താഴ്വരകളില്‍ നിന്ന് അതെല്ലാം ഇച്ഛാശക്തിയുള്ള ഭരണകൂടം തുടച്ചുമാറ്റി.ഏത് സാധാരണക്കാര്‍ക്കും എന്ത് സഹായവും നല്കാന് തയ്യാറായി നില്ക്കുന്ന സൈന്യം ചെയ്ത വലിയൊരു കാര്യത്തിന്റെയും വാര്‍ത്തയും വീഡിയോയുമാണ് വൈറലായിരിക്കുന്നത്.
പ്രസവ വേദനയില്‍ പുളയുന്ന ഭാര്യയെ രക്ഷിക്കാന്‍ സൈനികരുടെ
സഹായം തേടുകയായിരുന്നു ഭര്‍ത്താവ്.വിളി എത്തേണ്ട താമസം
ഉടന്‍ തന്നെ സൈന്യം മഞ്ഞ് മൂടി കിടക്കുന്ന വഴിയിലൂടെ അവിടെ
എത്തി വേദനയില്‍ പിടയുന്ന യുവതിയെ അവര്‍ മഞ്ചല് കെട്ടി തോളിലേറ്റി രണ്ട് കിലോമീറ്റര്‍ കനത്ത മഞ്ഞിലൂടെയാണ് റോഡിലെത്തിച്ചത്.
കുപ്വാരയിലെ കരാല്‍ പുരയിലെ സൈനികരാണ് വടക്കന്‍ കാശ്മീരിലെ ടാങ്ങ് മാര്‍ഗ് ഗ്രാമത്തിലെ ഗര്‍ഭിണിയെ രക്ഷിക്കാനെത്തിയത്.സമീപത്തെ ആശുപത്രിയില്‍ വിളിച്ച് പറഞ്ഞ് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദ്ദേശം നല്കിയതും സൈനികര്‍ തന്നെയാണ്.
ആശുപത്രിയില്‍ എത്തിച്ച ഉടന്‍ യുവതി പ്രസവിച്ചു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന വാര്‍ത്തയും ഈ വീഡിയോയും പങ്കുവെച്ചിരിക്കുന്നത് കേന്ദ്രപ്രതിരോധമന്ത്രാലയമാണ്.നന്മയുള്ള കാഴ്ചകള്‍ക്ക് ധീരസൈനികര്‍ക്ക് നല്‍കാം ബിഗ് സല്യൂട്ട്.
ഫിലീം കോര്‍ട്ട്.