ബിഗ് ബോസില്‍ നിന്ന് വലിയ ഓഫര്കിട്ടി താരസുന്ദരി നിഖില വിമല്‍ പോകാതിരുന്നത്
വിളിച്ചിരുന്നു ഒരു തവണയല്ല നിരവധി തവണ പോകാനിരുന്നതാണ് .ഇന്ത്യയിലെ എല്ലാ ഭാഷകളിലും സൂപ്പര്‍ ഹിറ്റായ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്.മലയാളത്തില്‍ അഭിനയത്തിന്റെ തമ്പുരാന് മോഹന്‍ലാല്‍,തമിഴില്‍ കമല്‍ ഹാസന് ,തെലുങ്കില്‍ നാഗാര്‍ജുന,ഹിന്ദിയില്‍ സല്മാന് ഖാന്, കന്നഡയില്‍ കിച്ചു സുദീപ് അങ്ങനെ പോകുന്നു ഒരോ ഭാഷകളിലുളള അവതാരകരുടെ വിശേഷങ്ങള്‍.
ഈ ഷോയിലൂടെ താരമായവര്‍ നിരവധിയാണ്.ഒരു അടച്ചിട്ട വീട്ടില്‍ 40 ല്‍ ഏറെ ക്യാമറകള്‍ക്കുമുന്നില്‍ 100 ദിവസം ജീവിച്ചു കാണിക്കുകയാണ് ഷോയുടെ ഉളളടക്കം.അവരവരുടെ ജീവിത ശൈലിക്കനുസരിച്ചാണ് മത്സരത്തിന്റെ പ്രയാണം .മലയാള സിനിമയിലെ യുവ നടിയാണ് നിഖില വിമല്‍ എന്ന കണ്ണൂരുകാരി.അവര്‍ കൊടുത്ത അഭിമുഖത്തില്‍ പറയുന്നത് നിരവധി തവണ തനിക്ക് വമ്പന്‍ ഓഫറുകള്‍ തന്നതാണ് മത്സരാര്‍ത്ഥിയാകാന്‍.എന്നാല്‍ എനിക്ക് സമ്മതമല്ലായിരുന്നു.
തമിഴ് ബിഗ് ബോസില്‍ നിന്നാണ് ഓഫറുകള്‍ വന്നതെന്നും, എന്തുകൊണ്ടാണ് മത്സരാര്ത്ഥിയാകാതിരുന്നത് എന്ന ചോദ്യത്തിന് വളരെ സിമ്പിള്‍ ആയി നിഖില പറഞ്ഞത് പോകാതിരുന്നത് എനിക്ക് താല്‍പ്പര്യമില്ലാത്തതുകൊണ്ടാണ് എന്നായിരുന്നു.എന്തായാലും നിഖില പോയില്ലെങ്കിലും ബിഗ് ബോസ് 7 ഭാഷകളില്‍ വമ്പന്‍ റേറ്റിങുമായി കുതിക്കുകയാണ്.