തട്ടമിട്ട് ജീവിക്കാന്‍ നടി നൂറിന് ഉപദേശം,ആദ്യം തപ്പല് നിര്‍ത്തി ജീവിക്കാന്‍ മറുപടി
ഇതിലും മികച്ച മറുപടി എന്തായാലും കമന്റിട്ടിവന് അര്‍ഹിച്ചതിലും വലുതല്ലെ.എന്തായാലും അവസാനം വരെ കണ്ടാസ്വദിക്കും എന്നിട്ട് അവസാനം ഒരു ഉപദേശം കൊടുക്കും.മാന്യമായി ജീവിച്ചൂടെ ഇതിലും നല്ലത് കൂലി പണിക്ക് പോകുന്നതാണ്. കിളച്ചൂടെ മറിച്ചൂടെ എന്നല്ലാം പറയുന്നവന് കിളയും മറയും കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്ത് കണ്ട് ആസ്വദിക്കുന്നത് ഇത്തരം താരസുന്ദരികളുടെ വിശേഷങ്ങളടങ്ങിയ വീഡിയോകളും ഫോട്ടോഷൂട്ടുകളുമാണ്.എല്ലാം കണ്ട് കഴിഞ്ഞ് ഇറങ്ങി പോകാന്‍ നേരം സദാചാര ബോധവും ഒപ്പം ഉപദേശവും എന്തായാലും രണ്ടും കൂടി വേണ്ടയെന്ന് തീര്‍ത്ത് പറഞ്ഞിരിക്കുകയാണ് നൂറിന് ഷരീഫ്.
ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ അഡാറായി തന്നെയാണ് നൂറിന് സിനിമയില്‍ അരങ്ങേറിയത്.കഴിഞ്ഞ ദിവസം താരം ഒരു വീഡിയോ പോസ്റ്റ് ചെയ്തു തന്റെ ഫേസ്ബുക്കില്‍ തന്നെ മോഡലാക്കിയ ഒരു ഹോള്‍ഡിങിന് താഴെ നിന്നായിരുന്നു വീഡിയോ എടുത്തത് എന്നിട്ടതിന് അടിക്കുറിപ്പായി ഇങ്ങനെ എഴുതി.ഈ പടച്ചോന് വലിയൊരു സംഭവാ ചില കാര്യങ്ങള്‍ നമ്മള് മറന്നാലും മൂപ്പര് മറക്കൂല.സിനിമ ജീവിതം തുടങ്ങിയ സമയത്ത് ഇതേ സ്ഥലത്തു നിന്ന് പൊട്ടി കരയേണ്ട അവസ്ഥ വന്നിട്ടുണ്ട്.അതിലേക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല. എല്ലാം നല്ലതിന്.ഇന്ന് ഇത് കണ്ടപ്പോഴുണ്ടായ സന്തോഷത്തിന്റെ ഒരംശം മാത്രം ഈ വീഡിയോയില്‍.സ്വപ്നം കാണുക.കട്ട്ക്ക് അതിന് വേണ്ടി പണിയെടുക്കുക എന്നും എന്നെന്നും, ഇതായിരുന്നു അടിക്കുറിപ്പ്. പലരും ഇതിന് താഴെ നിരവധി കമന്റിട്ടു.അതില്‍ നമ്മള് നേരത്തെ പറഞ്ഞ ആ വിശ്രമ ജീവിയുടെ കമന്റിങ്ങനെ.പേര് കൊണ്ട് മുസ്ലീം ആയതുകൊണ്ട് കാര്യമില്ല,സ്ക്രീനില്‍ തലമറച്ച് അഭിനയിച്ചാല്‍ പോര.ജീവിതത്തിലും മുസ്ലീം തല മറയ്ക്കണം എന്നായിരുന്നു അതിന് നൂറിന് കൊടുത്ത മറുപടി.അങ്ങനെയുളള പേജുകള്‍ ഫോളോ ചെയ്ത് കമന്റിട്ടാല്‍ പോരെ ചേട്ടാ എന്തിനാ ഇവിടെ ഇങ്ങനെ എന്നായിരുന്നു.അപ്പോ കാര്യം തിരിഞ്ഞില്ലെ അതാണ് കാര്യം.