75 വര്‍ഷം മുമ്പിറങ്ങിയ പാട്ടിന് മധുരം പകര്‍ന്നതും ഹിറ്റാക്കിയതും മഞ്ജു വാര്യര്‍-ഒറിജിനല്‍ കിം കിം കാന്താ ഇങ്ങനെ……………
എല്ലാ റെക്കൊര്‍ഡുകളും ബ്രേക്ക് ചെയ്തു മുന്നോട്ടുള്ള കുതിപ്പിലാണ് കിം കിം കാന്താ മേം മേം മേം എന്ന് തുടങ്ങുന്ന നാടക ഗാനം സിനിമ ഗാനമാക്കിയപ്പോള്‍. 1911 ആഗസ്റ്റ് 21ന് ജനിച്ച വൈക്കം
MP മണിയായിരുന്നു തന്റെ മുപ്പത്തിയഞ്ചാം വയസ്സില്‍ പാരിജാത പുഷ്പാഭരണം എന്ന നാടകത്തിന് വേണ്ടി കിംകിംകിം കാന്ത തൂകുന്നു തൂമണം ഇതെങ്ങു നിന്നു…… മേം മേം മേം തുടങ്ങുന്ന ഗാനം.1991 സെപ്റ്റംബര്‍ 28 വൈക്കം MP മണി 80ാം വയസ്സില്‍
മരണപ്പെടുകയും ചെയ്തു.
ഈ ഗാനമാറങ്ങി 75 വര്‍ഷങ്ങള്‍ക്കിപ്പുറം അത് പകര്‍ത്തിയെഴുതി
സംഗീതം നല്കി മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പാടിയതോടെ സംഗതി സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി.മഞ്ജു വാര്യര്‍ എന്ന ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് പുന:ര്ജ്ജന്മം നല്കി ഈ നാടക ഗാനത്തെ
സിനിമഗാനമാക്കി ഹിറ്റ് ചാര്‍ട്ടില്‍ എത്തിച്ചിരിക്കുന്നത്.
മഞ്ജു നായികയാകുന്ന ജാക്ക് ആന്റ് ജില്ലിലാണ് ഈ ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.അന്നത്തെ തന്റെ സൂപ്പര്‍ ഗാനം G.അരവിന്ദന് എന്ന മഹാനായ സംവിധായകന് അദ്ദേഹത്തിന്റെ ‘ഒരിടത്ത്’ എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ജഗനാഥന് പാടുന്ന ദൃശ്യങ്ങള്‍ ഇപ്പോഴും അതില്‍ കാണാം.എന്നാല്‍ അന്നത് കണ്ട വൈക്കം MPമണിക്ക് ഇന്ന് സൂപ്പര്‍ ഹിറ്റായത്
കാണാനുള്ള ഭാഗ്യമുണ്ടായില്ല.എന്തായാലും അതിന്റെ ഒറിജിനല്‍
വേര്‍ഷന്‍ ഒട്ടും തനിമ നഷ്ടപ്പെടാതെ കിടക്കുന്നത് നമ്മളെ പോലുള്ള ആസ്വാദകര്‍ക്ക് അനുഗ്രഹമാണ്.
ഫിലീം കോര്‍ട്ട്.