ഉപ്പും മുളകിലേക്ക് വീണ്ടും പാറുക്കുട്ടി-സ്വീകരിക്കാന്‍ ആരാധകര്‍.
രണ്ട് കുടുംബ പരമ്പരകളാണ് ഇന്ന് ടെലിവിഷന്‍ രംഗത്ത് തരംഗം.ഈ രണ്ട് ഹാസ്യകുടുംബ പരമ്പരകളും മെഗാ സീരിയലിന്റെ നട്ടെല്ല് തകര്‍ത്ത് എന്ന്തന്നെ പറയണം.ഉപ്പും മുളകും തട്ടീം മുട്ടീം എന്ന പരമ്പരകളാണ് വളരെ മനോഹരമായി മുന്നോട്ട് പോകുന്നത്.
ഈ രണ്ട് പരമ്പരകളെയും ബാധിച്ചിരിക്കുന്നത് ഒരേ
പ്രശ്നമാണ്.ഉപ്പും മുളകില്‍ നിന്ന് ലച്ചുവും പാറുവും
പോയി.അത്പോലെ തട്ടീം മുട്ടീം എന്ന പരമ്പരയില്‍ നിന്ന് മീനാക്ഷി പോകുന്നു എന്ന് കേള്‍ക്കുന്നു.
മീനാക്ഷി അമേരിക്കയില്‍ നഴ്സിംഗ് പഠനത്തിനായി
പോകുന്നു എന്ന് കേള്‍ക്കുന്നു.പോക്ക് നീണ്ടുപോകുന്നത് കൊറോണ മൂലമാണത്രേ.അതിനിടക്ക് മൂന്ന്കുഞ്ഞുങ്ങളെ പ്രസവിച്ച് മീനാക്ഷി പരമ്പര കൊഴുപ്പിക്കുമ്പോഴാണ് ഉപ്പും മുളകിലും നീലു പ്രസവിച്ച പാറുവാവ കളം വിട്ടത്.
എന്തായാലും പാറുകുട്ടിയുടെ തിരിച്ചുവരവാണ് ഇപ്പോള്‍ ട്രെന്റിങ്.അപ്പോള്‍ കുരുന്നുകള്‍ക്ക് പരമ്പരകളില്‍ മോഹന്‍ ലാലിന്റെയും മമ്മുട്ടിയുടെയും പവറാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഈ പരമ്പരകള്‍
പോലുള്ളത് വന്നാല്‍ സീരിയല്‍ ഇല്ലാതാകും.അത്
ഒട്ടനവധി കുടുംബങ്ങള്‍ക്ക് ഗുണകരമാകും.
പാറുവിനെ ഞങ്ങളും സ്വാഗതം ചെയ്യുന്നു.
ഫിലീം കോര്‍ട്ട്.