ആസ്വദിച്ചു പുകവലിച്ചൂതിവിട്ട് നടി ആശ ശരത്ത് പീസ് ഫോട്ടോ പുറത്തുവിട്ടത് ഇവരാണ്…….

ആശ ശരത്തിന് മികച്ച കഥാപാത്രങ്ങള്‍ കിട്ടുന്ന സമയമാണ് പാപ്പാന്റെ വന്‍ വിജയത്തിനുശേഷം താരം അഭിനയിക്കുന്ന ചിത്രമാണ് പീസ്, അടുത്തിടെയായി വ്യത്യസ്ത വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ആശ ശരത് ശ്രദ്ധനല്കിയിരിക്കുന്നതായി അവരുടെ സിനിമകളില്‍ കണ്ടാലറിയാം.
‘പീസ്’ സിനിമയുടെ ക്യാരക്റ്റര്‍ ടീസറിലും ആശ ശരത്തിന്റെ ആ തെരഞ്ഞെടുപ്പ് നിഴലിക്കുന്നു. ആശാ ശരത്ത് വേഷമിടുന്ന ജലജ എന്ന കഥാപാത്രത്തിന്റെ വിശേഷങ്ങള്‍ ആണ് ടീസറില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. ടീസറില്‍ ഉടനീളം വ്യത്യസ്തമായ പല വേഷങ്ങളിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട്. സ്വാഭിമാനവും സാമര്‍ഥ്യവും ഉള്ള, ജീവിതം ആഘോഷിക്കുന്ന, പ്രണയിക്കുന്ന, കലഹിക്കുന്ന, പുതുമകള്‍ നിറഞ്ഞ ഒരു കഥാപാത്രമായാണ് ആശാ ശരത്തിനെ ടീസറില്‍ ഉടനീളം കാണാന്‍ കഴിയുക.
പോസ്റ്ററില്‍ തന്നെ കണ്ടാലറിയാം വളരെ കൂളായി പുകവലിച്ചൂതിയാണ് ഇരിക്കുന്നത്. മൊത്തത്തില്‍ അവതരണത്തിലും രൂപത്തിലും പുതുമയുള്ള ഒരു കഥാപാത്രമാണ് ജലജ എന്നത് ഇതിനോടകം ഉറപ്പിക്കാം. പതിവ് കുറ്റാന്വേഷണ സ്വഭാവമുള്ളതോ, കുടുംബ പശ്ചാത്തലങ്ങളിലെ സൗമ്യയായ ഒരു വീട്ടമ്മയോ എന്നതില്‍ നിന്നും വളരെ വ്യത്യസ്തമായ വേഷ-പകര്‍ച്ചയാണ് താരം ചിത്രത്തിനായി സ്വീകരിച്ചിരിക്കുന്നത്. ‘പീസ്’ ഓഗസ്റ്റ് 19ന് തീയറ്ററുകളില്‍ എത്തും.ബാക്കി ആശാ മാജിക്ക് സ്ക്രീനില്‍ കാണാം. FC