പേളിമാണി ഗര്‍ഭകാല അവധിയിലേക്ക്-കുഞ്ഞുവാവയെ സ്വീകരിക്കാന്‍ ഒരുക്കം തുടങ്ങി.
അവതാരികയായും നടിയായും മിന്നിച്ചതാണ് പേളിമാണി.എന്നാല്‍
അവര്‍ മമ്മിയുടെയും ഡാഡിയുടെയും സമ്മതത്താല്‍ മോഹന്‍ ലാലിന്റെ ബിഗ്ബോസില്‍ പങ്കെടുക്കാനൊന്നുപോയതായിരുന്നു.പാതിവഴിയില്‍ വെച്ച് അതാ വിളിവരുന്നു വിളിച്ചത് മോഹന്‍ ലാല്‍.വിളിക്കാന്‍ പറഞ്ഞത് പേളിയും.ആരെയാണ് വിളിക്കാന്‍ പറഞ്ഞത് എന്നല്ലെ? പേളിയുടെ മമ്മിയെയും ഡാഡിയെയും.
മകള്‍ ഇവിടെ ശ്രീനിഷുമായി പ്രണയത്തിലായെന്നും അവര്‍ക്ക് തമ്മില്‍ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നും നിങ്ങള്‍ അനുവാദം കൊടുക്കണമെന്നും പേളിയുടെ മാതാപിതാക്കളോടും ശ്രീനിഷിന്റെ മാതാപിതാക്കളോടും ഇരുവര്‍ക്കും വേണ്ടി ബിഗ്ബോസ് മോഹന്‍ലാല്‍ അഭ്യര്‍ത്ഥിച്ചു.ആ അഭ്യര്‍ത്ഥന ഇരുതാരങ്ങളുടെയും മാതാപിതാക്കള്‍ അംഗീകരിക്കുകയും വിവാഹത്തിന് സമ്മതിക്കുകയും ആര്‍ഭാടമായി അത് നടത്തുകയും ചെയ്തു.
ഇപ്പോഴിത പേളി പ്രസവത്തിന് തയ്യാറെടുക്കുകയാണ്.അതിനെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ-നിങ്ങള്‍ പ്രകൃതിയോടടുക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളോടടുക്കുന്നു എന്നാണ്.ആ കുറിപ്പിനൊപ്പം മരങ്ങള്‍ക്കും പച്ചപ്പിനുമൊപ്പം നില്ക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.ഒപ്പം റൂമിന്റെ വീഡിയോയും ഷെയര്‍ ചെയ്തിട്ടുണ്ട്.ആ വീഡിയോക്ക് താഴെ ഇനി ഞാന്‍ കുറച്ച് ദിവസം ഇവിടെയാകും എന്നാണ് പേളി ഇന്സ്റ്റഗ്രാംസ്റ്റോറിയില് വിശദീകരിക്കുന്നത്.
ഇനി ഈ പ്രസവം കാണാന്‍ കാത്തിരിക്കാം.പേളിക്ക് സുഖപ്രസവം
നേരുന്നു.
ഫിലീം കോര്‍ട്ട്.