നടന് വിജയ് സ്വന്തം പിതാവുമായി അകല്‍ച്ചയില്‍ ഒപ്പം ചെന്നായിക്കൂട്ടമെന്ന്.
ഏവരെയും ഞെട്ടിച്ചു കളഞ്ഞ വാര്‍ത്തയാണ് വന്നിരിക്കുന്നത്.ഇളയ ദളപതി വിജയും പിതാവും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖറും തമ്മില്‍ സംസാരിച്ചിട്ട് വര്‍ഷങ്ങളായത്രെ.സിനിമ ഭരിക്കുന്ന വിജയിനെ കൊണ്ട് നാട് ഭരിപ്പിക്കണമെന്ന് അച്ഛനൊരു മോഹം.അത്കൊണ്ട് അദ്ദേഹം ഒരു പാര്‍ട്ടി രൂപീകരിച്ചു.അഖിലേന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്നായിരുന്നു പാര്‍ട്ടിയുടെ പേര്.
എന്നാല്‍ തന്റെ പേര് ദുരുപയോഗം ചെയ്ത അച്ഛന് ചന്ദ്രശേഖറിനെതിരെ കേസ് കൊടുക്കുമെന്നാണ്
വിജയ്പ്രതികരിച്ചത്.ഒപ്പം അമ്മയും കൂടി.
വിജയ് പാര്‍ട്ടിക്ക് ചന്ദ്രശേഖര്‍ പ്രസിഡന്റും അമ്മ ഖജാന്‍ജിയും വല്ലാത്ത ഗതികേട് തന്നെ ജനങ്ങള്‍ക്കും ജനാധിപത്യത്തിനും.രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ മാത്രമാണോ ജനത്തെ സേവിക്കാന്‍ കഴിയുക.അല്ല വിജയ് ഒരിക്കലുമല്ല.നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു ഗതിയും പരഗതിയുമില്ലാത്ത ഒരു കോളനിയെ
പുന:രുദ്ധരിക്കാം കൈയ്യില്‍ കോടികളില്ലെ നിങ്ങള്‍ തുടങ്ങി വെച്ചാല്‍ നിങ്ങളെ പോലുള്ള പല കോടീശ്വരന്മാരും അതനുഗമിക്കും.
അച്ഛന് പറയുന്നു മകനെ ഇനിയും ഉയരത്തിലെത്തിക്കുമെന്ന്.എന്തിനാണ് ചന്ദ്രശേഖര്‍ജി വലിയ ഉയരം ഇപ്പോഴെ അദ്ദേഹമുള്ളത് അത്യുന്നതങ്ങളിലല്ലെ.അങ്ങനെ അഹങ്കരിക്കരുത് മിസ്റ്റര്‍ ചന്ദ്രശേഖര്‍.ഇദ്ദേഹം പറഞ്ഞത് കേട്ടോ 10 വര്‍ഷമായേ്രത വിജയിന്റെ പിന്നാലെ നടക്കുന്നു പാര്‍ട്ടി തുടങ്ങണമെന്ന് പറഞ്ഞ്.അവന് തന്നെ അനുസരിക്കുന്നില്ലെന്നാണ് വാദം.
ഫിലീം കോര്‍ട്ട്.