തമിഴ് വില്ലന്‍ നടന് പൊന്നമ്പലത്തിന്റെ നില ഗുരുതരം.പ്രാര്‍ത്ഥിക്കണം.
വന്നത് സ്റ്റണ്ട് മാസ്റ്ററായി പിന്നീട് നടനായി.പറഞ്ഞു
വരുന്നത് വില്ലനായ പൊന്നമ്പലത്തിന്റെ ഇപ്പോഴത്തെ
അവസ്ഥയെ കുറിച്ചാണ്.
അദ്ദേഹത്തിന് ഗുരുതരമായ കിഡ്നി രോഗമാണ്.ചെന്നൈയിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ് താരം ഓക്സിജന്റെ സഹായത്തോടെയാണ്ജീവന് നിലനിര്‍ത്തുന്നത്.
അധികമാരും അറിഞ്ഞിരുന്നില്ല താരത്തിന്റെ ദുരവസ്ഥ.സ്റ്റണ്ട് മാസ്റ്ററായെത്തിയ പൊന്നമ്പലം അപൂര്‍വ്വ സഹോദരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയം ആരംഭിക്കുന്നത്.
രജനി കാന്ത്,വിജയ്,സൂര്യ,ചിരഞ്ജീവി,മോഹന്‍ ലാല്‍,മമ്മുട്ടി എന്നിവരുടെയെല്ലാം വില്ലനാകാന്‍ പൊന്നമ്പലത്തിനായി.ആട് ഭീകരജീവി രണ്ടാം ഭാഗത്തിലും പൊന്നമ്പലം മലയാളത്തില്‍ അഭിനയിച്ചു.
മക്കള്‍ക്കും എന്തോ രോഗമുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.അവരും ചികിത്സയിലാണ്.തുള്ളാത്ത മനവും
തുള്ളും എന്ന ചിത്രത്തിലെ ഒറ്റ സീനില്‍ തിളങ്ങിയ
പൊന്നമ്പലം അജിത്തിനും ജയംരവിക്കുമൊപ്പവും
അടിപിടിയുണ്ടാക്കി.ജയം രവിയുടെ കോമാളിയാണ്.
അവസാന ചിത്രം ബിഗ്ബോസ് രണ്ടാം സീസണിലും
തമിഴില്‍ പൊന്നമ്പലമുണ്ടായി.
എന്തായാലും കിഡ്നിയെ ബാധിച്ചിരിക്കുന്ന അസുഖത്തില്‍ നിന്ന് വേഗം മോചിതനാകാന്‍ മറ്റ് നടന്മാര്
വേണ്ടുന്ന സഹായം ചെയ്ത് കൊടുക്കുക.അത് സാമ്പത്തികമായാലും ശാരീരികമായാലും.ഒപ്പം നമുക്ക്
പ്രാര്‍ത്ഥിക്കാം വേഗം സുഖപ്പെടാന്‍.
ഫിലീം കോര്‍ട്ട്.