ഇതിലും മനോഹരമായി കാമുകനെ എങ്ങനെ നടി പരിചയപ്പെടുത്തും.വെള്ളത്തിലും കടലിലും.
ആരാധകര്‍ സുന്ദരിയായ പൂനം ബജ്വയെ കാണുന്നത് തെലുങ്ക് ചിത്രമായ മെഡാതിയിലൂടെയാണ്.2008ല്‍ താരസുന്ദരി തമിഴിലേക്കെത്തി സേവല്‍ എന്ന ചിത്രത്തിലൂടെ.മോഹന്‍ ലാലിനൊപ്പം ചൈന ടൗണിലഭിനയിച്ച് മലയാളത്തിലേക്കും വന്ന പൂനത്തിന് മമ്മുട്ടിക്കൊപ്പം വെനീസിലെ വ്യാപാരിയിലും അഭിനയിക്കാന്‍ കഴിഞ്ഞു.ശിക്കാരി,മാന്ത്രികന്,പെരുച്ചാഴി,
സക്കറിയ പോത്തന് ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രങ്ങളിലെല്ലാം അഭിനയിച്ചു. പൂനം ഇപ്പോള്‍ തന്റെ കാമുകനെ പരിചയപ്പെടുത്തിയിരിക്കുകയാണ്.
പ്രണയം തുറന്ന് പറഞ്ഞിരിക്കുന്നത് കാമുകന് സുനില്‍ റെഡ്ഡിയുടെ ജന്മദിനത്തിലാണെന്നതാണ് പ്രത്യേകത.തന്നെ സ്നേഹിക്കുന്നവര്‍ അറിയണം തന്റെ പ്രണയം എന്നാണ് പൂനത്തിന്റെ ഇഷ്ടം.പിറന്നാള്‍
ദിനത്തില്‍ സുനിലിനൊപ്പമുള്ള സ്വകാര്യ ഫോട്ടോകള്‍ പുറത്ത് വിട്ട്കൊണ്ട് പൂനം കുറിച്ചത് ഇങ്ങനെയാണ്-എന്റെ എല്ലാമെല്ലാം പങ്കാളി.ജീവിത സഹചാരി.റൊമാന്റിക് ഡേറ്റ്,പ്ലേമേറ്റ് അങ്ങനെ എല്ലാമാണ് നീ.നിന്റെ ജീവിതത്തില്‍ എല്ലാ സുഖങ്ങളും ഉണ്ടാകട്ടെ.എന്തായാലും പൂനത്തിന്റെ ആശംസയും സ്വകാര്യ
നിമിഷങ്ങളുടെ ചിത്രങ്ങളും വൈറലായി കഴിഞ്ഞു.
ഫിലീം കോര്‍ട്ട്.