രണ്ട് ദിവസത്തേക്ക് ഭര്‍ത്താവിനെ ഉപേക്ഷിച്ച നടി- പിന്നെ ചെയ്തത്.
വിവാഹം കഴിച്ച വാര്ത്തയറിയിച്ചതും പിന്നെ ഭര്‍ത്താവിനെ ജയില്‍ കയറ്റിയതും അങ്ങനെ എല്ലാം അറിയിച്ചതും നടി പൂനം പാണ്ഡെ തന്നെയായിരുന്നു.പൂനം പാണ്ഡയെ അവരുടെ അഭിനയത്തിലെ കഴിവിലൂടെയല്ല ആരും തിരിച്ചറിഞ്ഞത്.ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്
വേണ്ടി നഗ്നയായി സ്റ്റേഡിയത്തിലൂടെ ഓടും എന്നവര്‍ പറഞ്ഞതോടെയാണ് അവര്‍ ശരിക്കും താരമായത്.അതോടെ മാധ്യമങ്ങളുടെയും ആരാധകരുടെയും ശ്രദ്ധ അവരിലേക്കായി.ഇപ്പോള്‍ ഓടും ഇന്ന് ഓടും നാളെ ഓടും എന്നെല്ലാം പറഞ്ഞ് എന്നും ഫോക്കസായി നിന്നതല്ലാതെ അവരോടിയില്ല.
എന്നാല്‍ കഴിഞ്ഞ 10ാം തിയ്യതി എന്റെ വിവാഹം കഴിഞ്ഞു എന്ന് പറഞ്ഞു കൊണ്ട് ഒപ്പം അതിന്റെ ഫോട്ടോയും.ഭര്‍ത്താവിന്റെ പേര് സാം ബോംബെയാണെന്നും പറഞ്ഞു.നവ മാധ്യമങ്ങളില്‍ അത് വൈറലായി കഴിഞ്ഞു.4 ദിവസം കഴിഞ്ഞപ്പോള്‍ അതാ മാധ്യമങ്ങളിലെല്ലാം ചൂടുള്ള വാര്‍ത്ത എത്തിയിരിക്കുന്നു.
പൂനത്തിനെ പുതിയ ഭര്‍ത്താവ് സാം ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നുമായിരുന്നു ഹോട്ട് ന്യൂസ്.അതും ഗോവയില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതിനിടയില്‍ ഉടന്‍ പോലീസെത്തി പൂനത്തിന്റെ പരാതിയില്‍ സാമിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി.എന്നാല്‍ പൂനം പിന്നാലെ ഓടി എനിക്ക് തെറ്റ് പറ്റിയതാണെന്ന് പറഞ്ഞ്
വീണ്ടും സാമിനെ ഒപ്പം കൂട്ടി. വീണ്ടും ഇതാ കെട്ടിപിടിച്ചതും ചുംബിച്ചതുമായ ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുന്നു.
കേസും ബലാത്സംഗ വാര്‍ത്തയും പൂനത്തിന്റെ പബ്ലിസിറ്റി സ്റ്റാന്റാണെന്ന് പറയുന്നു.ഇനിയെന്തെല്ലാം കാണണം. എന്ന് ആര്‍ക്കറിയാം.കാത്തിരിക്കാം.
ഫിലാം കോര്‍ട്ട്.