‘അമ്മയും മകളും’ നടി പൂര്‍ണിമ ഇന്ദ്രജിത്തും മകള്‍ പ്രാര്‍ത്ഥനയ്ക്കും കൂട്ടുകാരികളെപോലെ മാളില്‍ ചുറ്റിക്കറങ്ങുന്ന…
അമ്മയോളമല്ല അമ്മയേക്കാള്‍ വളര്‍ന്നിരിക്കുന്നു മകള്‍ മലയാളികളുടെ ഇഷ്ടനടി അവതാരിക തുടങ്ങി ഏത് വിശേഷണവും ചേരുന്ന പൂര്‍ണിമ ഇന്ദ്രജിത്തും മകള്‍ പ്രാര്‍ത്ഥനയുമാണ് കൂട്ടുകാരികളായി മാളിലൂടെ നടന്നു വരുന്നത് അച്ഛനും അമ്മയും അഭിനയത്തില്‍ തിളങ്ങുമ്പോള്‍ പാട്ടിന്റെ വഴിയാണ് ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മകള്‍ പ്രാര്‍ത്ഥന തിരഞ്ഞെടുത്തിരിക്കുന്നത്.
സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. പാട്ട് പാടുന്നതിന്റെയും ഡാന്‍സ് ചെയ്യുന്നതിന്റെയും എല്ലാം വീഡിയോകള്‍ പ്രാര്‍ത്ഥന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. മലയാളത്തിലും ബോളിവുഡിലുമെല്ലാം ഗായിക എന്ന രീതിയില്‍ പ്രാര്‍ത്ഥന അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. മലയാളത്തില്‍ മോഹന്‍ലാല്‍, ടിയാന്, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന് തുടങ്ങിയ ചിത്രങ്ങളില്‍ പ്രാര്‍ത്ഥന പാടിയിട്ടുണ്ട്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്രെ’ എന്ന പാട്ട് പാടിയായിരുന്നു ബോളിവുഡില്‍ പ്രാര്‍ത്ഥനയുടെ അരങ്ങേറ്റം.
പാട്ടും ഗിത്താര്‍ വായനയും ഡബ്സ്മാഷുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകള്‍ പാടിയുളള പ്രാര്‍ത്ഥനയുടെ വീഡിയോകള്‍ക്ക് ആരാധകരും നിരവധിയാണ്. മലയാളത്തിലെ ഏറ്റവും വലിയ താരകുടുംബമാകുകയാണ് ഇവരുടേത്. FC